മിയാമി: ഇന്ത്യയുടെ മഹേഷ് ഭൂപതി-രോഹൻ ബൊപ്പണ്ണ സഖ്യം മിയാമി ഓപൺ ടെന്നിസ് ഡബ്ൾസ് സെമിയിൽ. ക്വാ൪ട്ടറിൽ ഫ്രാൻസിൻെറ മൈക്കൽ ലോദ്ര-സെ൪ബിയയുടെ നെനാദ് സിമോഞ്ചിക് സഖ്യത്തെ തോൽപിച്ചാണ് ഇന്ത്യൻ കൂട്ടുകെട്ട് സെമിയിൽ ഇടം നേടിയത്. സ്കോ൪: 2-6, 6-3, 10-8. ആറാം സീഡായ ഇന്ത്യക്കാ൪ ഒരു മണിക്കൂറും എട്ട് മിനിറ്റും നീണ്ട മാരത്തൺ പോരാട്ടത്തിനൊടുവിലാണ് മൂന്നാം സീഡ് സഖ്യത്തിനെതിരെ വിജയം സ്വന്തമാക്കിയത്. ലൂകാസ് കുബോട്യാൻകോ- ടിപ്സറെവിക് സഖ്യവും മാക്സ് മി൪നി-ഡാനിയൽ നെസ്റ്റ൪ സഖ്യവും തമ്മിൽ ഏറ്റുമുട്ടുന്ന ക്വാ൪ട്ടറിലെ വിജയികളെയാവും ബൊപ്പണ്ണ-ഭൂപതി സഖ്യം സെമിയിൽ നേരിടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.