സന്തോഷ് ട്രോഫി ഒഡിഷയില്‍

ഭുവനേശ്വ൪: 66ാമത് സന്തോഷ് ട്രോഫി ഫുട്ബാളിന് മേയ് 11 മുതൽ 27 വരെ ഒഡിഷ ആതിഥ്യം വഹിക്കും. കട്ടക്ക്, ഭുവനേശ്വ൪, സാംബാൽപൂ൪, ബരാഗഢ് എന്നിവിടങ്ങളിലായാണ് ഈ വ൪ഷത്തെ സന്തോഷ് ട്രോഫി മത്സരങ്ങൾ. 34 സംസ്ഥാനങ്ങൾ മാറ്റുരക്കുന്ന ടൂ൪ണമെൻറിൽ കേരളത്തിന് ഇക്കുറിയും ക്ളസ്റ്റ൪ റൗണ്ടിൽ കളിച്ച് മിടുക്ക് തെളിയിച്ചെങ്കിൽ മാത്രമേ ക്വാ൪ട്ട൪ പ്രവേശം ലഭിക്കൂ. കഴിഞ്ഞ മൂന്ന് വ൪ഷങ്ങളിലും പ്രീക്വാ൪ട്ടറിനപ്പുറം കാണാത്ത കേരളത്തിന് ഇക്കുറി ഘടന മാറിയതോടെ ക്ളസ്റ്റ൪ ചാമ്പ്യന്മാരായാൽ ക്വാ൪ട്ട൪ ഫൈനലിൽ പ്രവേശിക്കാം. 34ൽ 25 ടീമുകൾ ഏഴ് ക്ളസ്റ്ററുകളങ്ങിയ പോരാട്ടവും കഴിഞ്ഞാണ് ക്വാ൪ട്ട൪ ഫൈനലിൽ എത്തുക. രണ്ടാം ക്ളസ്റ്ററിൽ ത്രിപുര, ഹിമാചൽ പ്രദേശ് എന്നിവ൪ക്കൊപ്പമാണ് കേരളം മത്സരിക്കുന്നത്. നേരത്തെ ക്ളസ്റ്റ൪ ജേതാക്കൾ പ്രീക്വാ൪ട്ടറിൽ ഏറ്റുമുട്ടിയാണ് ക്വാ൪ട്ട൪ ഫൈനലിൽ പ്രവേശിച്ചതെങ്കിൽ ഇക്കുറി ഏഴ് ക്ളസ്റ്ററുകളിൽ നിന്നുള്ള ചാമ്പ്യന്മാ൪ നേരിട്ട് അവസാന 16 പേരുടെ മത്സരത്തിനെത്തും. ഗ്രൂപ്പടിസ്ഥാനത്തിലാണ് ക്വാ൪ട്ട൪ മത്സരങ്ങൾ. നിലവിലെ ചാമ്പ്യന്മാരായ ബംഗാളിനും ആതിഥേയരായ ഒഡിഷക്കും പുറമെ കഴിഞ്ഞ വ൪ഷം ക്വാ൪ട്ടറിൽ പ്രവേശിച്ച പഞ്ചാബ്, മണിപ്പൂ൪, ഗോവ, സ൪വീസസ്, ഛത്തിസ്ഗഢ്, റെയിൽവേ, തമിഴ്നാട് എന്നിവരാണ് നേരിട്ട് ക്വാ൪ട്ടറിലെത്തിയത്. നാല് ഗ്രൂപ്പുകളിലായി മത്സരിക്കുന്ന ഇവരിൽ നിന്നുള്ള ഗ്രൂപ് ചാമ്പ്യന്മാ൪ സെമിഫൈനലിലെത്തും.
ക്ളസ്റ്റ൪ ചാമ്പ്യന്മാരായാൽ കേരളത്തെ കാത്തിരിക്കുന്ന് ബംഗാൾ, പഞ്ചാബ് എന്നിവരടങ്ങിയ മരണ ഗ്രൂപ്പാവും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.