മുംബൈ: നേരത്തെ ഉയ൪ന്ന പലിശക്ക് ഭവന വായ്പയെടുത്ത ഉപഭോക്താക്കൾക്കും വായ്പകൾ കുറഞ്ഞ പലിശയിലേക്ക് മാറ്റാൻ പൊതു മേഖലാ ബാങ്കായ എസ്.ബി.ഐ അവസരം നൽകുന്നു. നിരവധി ഉപഭോക്താക്കൾക്ക് ഇത് ഗുണകരമാകുമെന്നാണ് കരുതുന്നത്. എന്നാൽ പുതിയ നിരക്കിലേക്ക് വായ്പ മാറ്റാൻ തിരിച്ചടക്കാൻ ബാക്കിയുള്ള വായ്പയുടെ ഒരു ശതമാനം ഫീസ് നൽകേണ്ടിവരുമെന്ന് ബാങ്ക് വൃത്തങ്ങൾ വ്യക്തമാക്കി.
ബാങ്കിൻെറ പ്രൈം ലെൻറിങ് റേറ്റ് (പി.എൽ.ആ൪ഉ) ബന്ധപ്പെടുത്തിയിരിക്കുന്ന ഭവന വായ്പകൾക്ക് പുതിയ തീരുമാനം ഏറെ ഗുണകരമാകുമെന്നാണ് കരുതുന്നത്. നിലവിൽ പ്രൈം ലെൻറിങ് റേറ്റ് 14.75 ശതമാനമാണ്. ഇത് ബാങ്കിൻെറ അടിസ്ഥാന വായ്പാ നിരക്കുമായി ബന്ധപ്പെടുത്തുന്ന വയ്പയാക്കി മാറ്റാനാണ് കഴിയുക. നിലവിൽ ഈ നിരക്ക് 10 ശതമാനമാണ്.
ഫ്ളോട്ടിങ് നിരക്കിൽ 30 ലക്ഷം രൂപ വരെയുള്ള ഭവന വായ്പകൾക്ക് എസ്.ബി.ഐ ഇപ്പോൾ 10.5 ശതമാനമാണ് പലിശ ചുമത്തുന്നത്. വായ്പാ തുക കൂടുന്നതനുസരിച്ച് ഈ നിരക്ക് 11 ശതമാനം വരെ ഉയരും. നിലവിൽ ഉയ൪ന്ന പലിശ നൽകുന്ന ഭവന വായ്പാ ഉപഭോക്താക്കൾക്ക് ഈ ഫ്ളോട്ടിങ് നിരക്കിലേക്ക് മാറാനുള്ള അവസരമാണ് നൽകുക.
അതിനിടെ കടുത്ത പണ ദൗ൪ലഭ്യം നേരിടാൻ എസ്.ബി.ഐ വിവിധ കാലാവധിയുള്ള സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് ഒരു ശതമാനം വരെ ഉയ൪ത്തിയിട്ടുമുണ്ട്. ഏഴ് മുതൽ 240 ദിവസം വരെ കാലാവധിയുള്ള വായ്പകളുടെ പലിശ നിരക്കാണ് വ൪ധിപ്പിച്ചിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.