സോൾ: ആണവോ൪ജ രംഗത്ത് ജനങ്ങളുടെ വിശ്വാസം വീണ്ടെടുക്കാൻ ശക്തമായ സുരക്ഷാ സംവിധാനങ്ങൾ ഏ൪പ്പെടുത്തുമെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു. ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിൽ ആണവ സുരക്ഷാ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2032ഓടെ ആണവോ൪ജ ഉൽപാദനം 62,000 മെഗാവാട്ടായി ഉയ൪ത്തുകയാണ് രാജ്യത്തിൻെറ ലക്ഷ്യമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അണുവികിരണം തടയുന്ന തരത്തിൽ ഉയ൪ന്ന സുരക്ഷാ ക്രമീകരണങ്ങളോടെയായിരിക്കും രാജ്യത്ത് മൂന്നു ഘട്ടങ്ങളുള്ള ആണവ പരിപാടി നടപ്പാക്കുക. രാജ്യത്തെ ആണവ കേന്ദ്രങ്ങിൽ മതിയായ സുരക്ഷാ പരിശോധനകൾ നടത്തിയിട്ടുണ്ട്.സുരക്ഷാ പരിശോധനയിൽ സഹായിക്കുന്നതിന് അന്താരാഷ്ട്ര ആണവോ൪ജ ഏജൻസിയുടെ സുരക്ഷാ അവലോകന സംഘത്തെയും വിളിച്ചിട്ടുണ്ട്. സുതാര്യത ഉറപ്പ് വരുത്തുന്നതിനും പൊതുജനങ്ങളിൽ വിശ്വാസമുണ്ടാക്കുന്നതിനും ആണവ സുരക്ഷ സംബന്ധിച്ച പരിശോധനാഫലങ്ങൾ പൊതുജനങ്ങളെ അറിയിക്കുന്നുമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആണവ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സ്വതന്ത്ര ചുമതലയുള്ള ന്യൂക്ളിയ൪ സേഫ്റ്റി റെഗുലേറ്ററി അതോറിറ്റി സ്ഥാപിക്കും. ആണവ ദുരന്തങ്ങളുണ്ടായാൽ അടിയന്തര രക്ഷാപ്രവ൪ത്തനങ്ങൾ നടത്തുന്നതിനുള്ള സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്.
അന്താരാഷ്ട്രതലത്തിൽ ആണവ ഭീകരതയുടെയും ആണവ വ്യാപനത്തിൻെറയും കാര്യത്തിൽ ആശങ്കയുണ്ടെന്ന് പറഞ്ഞ പ്രധാനമന്ത്രി, അതേസമയം രാജ്യത്തെ ഊ൪ജ രംഗത്ത് ആണവനിലയങ്ങൾ അനിവാര്യമാണെന്നും കൂട്ടിച്ചേ൪ത്തു. രണ്ടു ദിവസത്തെ സോൾ ഉച്ചകോടി ചൊവ്വാഴ്ച സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.