സോൾ: ഉലഞ്ഞ പാക്-യു.എസ് ബന്ധങ്ങൾ പാക് പാ൪ലമെൻററി സമിതി അവലോകനംചെയ്യുന്നതിനിടെ ഇത്തരം അവലോകനങ്ങൾ സന്തുലിതമായിരിക്കണമെന്ന് അമേരിക്കൻ പ്രസിഡൻറ് ബറാക് ഒബാമ.
ദക്ഷിണ കൊറിയൻ തലസ്ഥാന നഗരമായ സോളിൽ നടന്നുവരുന്ന ആണവ-സുരക്ഷാ ഉച്ചകോടിക്കിടെ പാക് പ്രധാനമന്ത്രി യൂസുഫ് റസാ ഗീലാനിയുമായി നടത്തിയ സംഭാഷണ വേളയിലാണ് ഒബാമ ഇക്കാര്യം നി൪ദേശിച്ചത്.
മേഖലയിലെ അമേരിക്കൻ സുരക്ഷാ താൽപര്യങ്ങൾ പാകിസ്താൻ കണക്കിലെടുക്കണമെന്ന് ഒബാമ ഓ൪മിപ്പിച്ചു. അഫ്ഗാനിലെ ഭീകരത ഉന്മൂലനംചെയ്ത് അവിടെ സ്ഥിരത സ്ഥാപിക്കാനുള്ള യു.എസ് ശ്രമങ്ങളിൽ പാകിസ്താൻെറ പങ്ക് നി൪ണായകമാണെന്ന് ഒബാമ വ്യക്തമാക്കി.
അമേരിക്ക ബന്ധങ്ങളിലെ താളപ്പിഴകൾ ശരിപ്പെടുത്തുന്നതിന് പാക് പാ൪ലമെൻററി സമിതി ജനങ്ങളിൽനിന്ന് നി൪ദേശങ്ങൾ സ്വീകരിച്ചുവരുകയാണ്. അമേരിക്ക പാകിസ്താനിൽ നടത്തുന്ന ഡ്രോൺ ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്നാണ് സമിതിക്ക് ലഭിച്ച പ്രധാന നി൪ദേശങ്ങളിൽ ഒന്ന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.