ഇസ്തംബൂൾ: തു൪ക്കി ഗവൺമെൻറിനെതിരെ സൈനിക അഴിമതി ഗൂഢാലോചനകേസിൽ അറസ്റ്റിലായ മുൻ സൈനിക മേധാവി ഇത്ക൪ ബാസ്ബഗ് കുറ്റം നിഷേധിച്ചു. തു൪ക്കിയിലെ സിൽവിരി കോടതിയിലാണ് കഴിഞ്ഞദിവസം കേസിൻെറ വിസ്താരം ആരംഭിച്ചത്.
ഈ കോടതിക്ക് തന്നെ വിസ്തരിക്കാൻ അധികാരമില്ലെന്നും കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയശേഷം ബാസ്ബഗ് വ്യക്തമാക്കി.
പ്രധാനമന്ത്രി റജബ് ഉ൪ദുഗാൻെറ ഭരണകൂടത്തിനെതിരെ ഇയാൾ ‘എ൪ഗൻകോൺ’ എന്ന ഭീകര സംഘടനക്ക് രൂപംനൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കേസ് സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന മുൻ സേനാ മേധാവിയുടെ വാദം വിചാരണകോടതി തള്ളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.