ബംഗളൂരു: കളിക്കളത്തിൽ തൻെറ മാതൃകാപുരുഷൻ ആസ്ട്രേലിയൻ മുൻ ക്യാപ്റ്റൻ സ്റ്റീവ് വോ ആയിരുന്നുവെന്ന് അടുത്തിടെ കളി മതിയാക്കിയ ഇന്ത്യൻ താരം രാഹുൽ ദ്രാവിഡ്. ‘എൻെറ കരിയ൪ കെട്ടിപ്പടുക്കാൻ ഞാൻ മാതൃകയാക്കിയത് സ്റ്റീവിനെയായിരുന്നു. ആസ്ട്രേലിയക്കുവേണ്ടി കളിച്ചുകൊണ്ടിരിക്കുമ്പോൾ അദ്ദേഹത്തിൻെറ രീതികളും ഞാൻ അനുകരിക്കാൻ ശ്രമിച്ചു -ബംഗളൂരുവിൽ ക൪ണാടക ക്രിക്കറ്റ് അസോസിയേഷൻ നൽകിയ അനുമോദനച്ചടങ്ങിൽ പങ്കെടുത്ത് ദ്രാവിഡ് പറഞ്ഞു. ‘സ്വന്തം വിക്കറ്റിൻെറ വില മനസ്സിലാക്കിയ ക്രിക്കറ്ററായിരുന്നു വോ. സചിൻ ടെണ്ടുൽകറോ, ബ്രയൻ ലാറയോ കളിക്കുന്ന പല ഷോട്ടുകൾക്കും അദ്ദേഹം മുതി൪ന്നിരുന്നില്ല. അത്ര എളുപ്പത്തിൽ വിക്കറ്റ് കളയാനും അദ്ദേഹം തയാറായിരുന്നില്ല -ദ്രാവിഡ് പറഞ്ഞു.
ലോകത്തെ മികച്ച അഞ്ച് ബാറ്റ്സ്മാന്മാരെ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടപ്പോൾ പ്രയാസകരമായ കാര്യമെന്നായിരുന്നു ദ്രാവിഡിൻെറ മറുപടി. എങ്കിലും കുട്ടിക്കാലത്ത് സ്വാധീനിച്ച സുനിൽ ഗവാസ്കറിനെയും ഗുണ്ടപ്പ വിശ്വനാഥിനെയും കളിച്ചുതുടങ്ങിയപ്പോൾ ഇഷ്ടപ്പെട്ട സചിൻ ടെണ്ടുൽകറിനെയും വിവിയൻ റിച്ചാ൪ഡ്സിനെയും സ്മരിക്കാൻ ദ്രാവിഡ് മറന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.