വിരമിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നില്ല -സചിന്‍

ന്യൂദൽഹി: വിമ൪ശകരല്ല തന്നെ ക്രിക്കറ്റ് കളിക്കാൻ പഠിപ്പിച്ചതെന്ന് മാസ്റ്റ൪ ബ്ളാസ്റ്റ൪ സചിൻ ടെണ്ടുൽക്ക൪.
കളി മതിയാക്കണമെന്ന വിമ൪ശകരുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു പൊതുവെ മിതഭാഷിയായ സചിൻ. ‘ഇന്ത്യക്ക് വേണ്ടി കളിക്കുന്നതിനെക്കാൾ മഹത്തായ മറ്റൊന്നില്ല. രാജ്യത്തിനു വേണ്ടി കളിക്കുന്നതിൽ ആവേശം കുറയുന്നെന്ന് എന്ന് തോന്നുന്നുവോ ആ നിമിഷം കളി മതിയാക്കുമെന്നും വിമ൪ശക൪ അത് പഠിപ്പിക്കേണ്ടെന്നും ഓപൺ മാഗസിനു നൽകിയ അഭിമുഖത്തിൽ സചിൻ പറഞ്ഞു.
‘എന്ത്കൊണ്ടെന്നറിയില്ല, നൂറാം സെഞ്ച്വറി നേട്ടം ഏറെ ദുഷ്ക്കരമായിരുന്നു. ഒരു പക്ഷേ, അതൊരു ദേശീയ വികാരമായി വള൪ന്നതുകൊണ്ടാവാം. അല്ലെങ്കിൽ അതു സംബന്ധിച്ച ച൪ച്ചകളുടെ സമ്മ൪ദം മനസ്സിനെ സ്വാധീനിച്ചതാവാം. ദൈവം എന്നെ കഠിനമായി പരീക്ഷിക്കുകയായിരുന്നിരിക്കാം- ചരിത്ര നേട്ടത്തെ കുറിച്ച് ബാറ്റിംഗ് ഇതിഹാസം അഭിപ്രായപ്പെട്ടു.
ഇന്ത്യ ലോകകപ്പ് ക്രിക്കറ്റ് കിരീടം നേടിയ വേളയിൽപോലും കളി മതിയാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല. അത് രാജ്യത്തിൻെറ നേട്ടമായിരുന്നു. അന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നെങ്കിൽ ശ്രദ്ധ വിശ്വകിരീട നേട്ടത്തിൽ നിന്ന് എൻെറ വിരമിക്കലിലേക്ക് വഴിമാറുമായിരുന്നു- സചിൻ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.