കിങ്സ്റ്റൻ: ജയത്തിലേക്ക് ഒരു റൺസ് മാത്രമകലെ ക്യാപ്റ്റൻ ഡാരൻ സമി റണ്ണൗട്ടായതോടെ ആസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിൽ വെസ്റ്റിൻഡീസിന് നാടകീയ സമനില. ആദ്യം ബാറ്റ് ചെയ്ത ഓസീസ് 49.5 ഓവറിൽ 220 റൺസെടുത്ത് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിൻഡീസിന് അവസാന ഓവറിൽ ജയിക്കാൻ ഒരു വിക്കറ്റ് ശേഷിക്കെ ഏഴ് റൺസ് മാത്രം. ബ്രെറ്റ്ലീ എറിഞ്ഞ ഓവറിലെ ആദ്യ രണ്ട് പന്തിൽ സിംഗിളുകൾ എടുത്ത് മൂന്നാം പന്ത് സമി ബൗണ്ടറി പറത്തിയപ്പോൾ വെസ്റ്റിൻഡീസ് സ്കോ൪ ഒപ്പത്തിനൊപ്പമെത്തിച്ച് തുട൪ച്ചയായി രണ്ടാം ജയവും ഉറപ്പിച്ചു. എന്നാൽ, അടുത്ത പന്തിൽ സമിയുടെ ബാറ്റിൽ പന്തുരുമ്മിയപ്പോൾ ഇല്ലാത്ത റൺസിനായി നോൺസ്ട്രൈക്കേഴ്സ് എൻഡിലുള്ള ഖമ൪റോഷിൻെറ ഓട്ടം. ജയിക്കാനുള്ള ആവേശത്തിൽ വിൻഡീസ് താരങ്ങൾ തന്ത്രം മറന്നപ്പോൾ മറുതലക്കൽ പന്ത് കൈപ്പിടിയിലൊതുക്കിയ ബ്രെറ്റ്ലീ സമിയെ അനായാസം റണ്ണൗട്ടാക്കി മത്സരം സമനിലയിലാക്കി. മൈക് ഹസിയുടെയും (67), ജോ൪ജ് ബെയ്ലിയുടെയും (59) അ൪ധസെഞ്ച്വറി മികവിലാണ് ഓസീസ് 220 റൺസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.