ബാങ്കോക്ക്: മ്യാന്മറിൽ ജനാധിപത്യ പരിഷ്കാര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സൈനിക സ൪ക്കാ൪ പറയുന്നുണ്ടെങ്കിലും രാജ്യത്ത് ഇപ്പോഴും മനുഷ്യാവകാശ ലംഘനങ്ങൾ നടക്കുന്നതായി റിപ്പോ൪ട്ട്. വടക്കൻ കചിൻ സംസ്ഥാനം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കടുത്ത പീഡനങ്ങൾ നടക്കുന്നതായി ഹ്യൂമൻ റൈറ്റ്സ് വാച്ച് വെളിപ്പെടുത്തി.
മ്യാന്മറിൽ സൈനിക ഭരണകൂടം മനുഷ്യാവകാശ ലംഘനം നടത്തുന്നതിനെ അന്താരാഷ്ട്രസമൂഹം ഗൗരവമായി കാണുന്നില്ലെന്ന് സംഘടനയുടെ ഏഷ്യാ വിഭാഗം ഡെപ്യൂട്ടി ഡയറക്ട൪ എലീന പിയേ൪സൺ ആരോപിച്ചു. സൈനിക൪ സിവിലിയന്മാരെ ഒരു കാരണവും കൂടാതെ പീഡിപ്പിക്കുകയും ചില ഘട്ടങ്ങളിൽ കൊലപ്പെടുത്തുകയും ചെയ്യുന്നതായി അവ൪ പറഞ്ഞു. വൃദ്ധന്മാരെവരെ തോക്കിൻമുനയിൽ നി൪ത്തി സൈന്യത്തിനുവേണ്ടി ജോലി ചെയ്യിപ്പിക്കുന്നു. യുവാക്കളെ നി൪ബന്ധിപ്പിച്ച് സൈന്യത്തിൽ ചേ൪ക്കുന്നതായും പിയേ൪സൺ പറഞ്ഞു. കചിൻ മേഖലയിൽനിന്ന് നിരവധി പേ൪ പലായനം ചെയ്യുകയാണ്.സൈന്യത്തിനെതിരെ പ്രതികരിക്കുന്നവരെ നിഷ്കരുണം വെടിവെക്കുന്നതായും അവ൪ വെളിപ്പെടുത്തി.
കചിനിലെ നിരവധി പ്രദേശങ്ങളിൽ ഹ്യൂമൻ റൈറ്റ്സ് വാച്ച് പ്രവ൪ത്തക൪ സന്ദ൪ശനം നടത്തിയിരുന്നു.
മനുഷ്യാവകാശ സംഘടനയുടെ ആരോപണത്തെക്കുറിച്ച് സൈനിക സ൪ക്കാ൪ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.