ഇസ്ലാമാബാദ്: പാകിസ്താനിൽ യു.എസ് ചാരസംഘടനയായ സി.ഐ.എയുടെ നേതൃത്വത്തിൽ നടക്കുന്ന പൈലറ്റില്ലാ വിമാനങ്ങളുടെ (ഡ്രോൺ) ആക്രമണങ്ങൾ അവസാനിപ്പിക്കണമെന്ന് പാക് പാ൪ലമെൻററി കമീഷൻ ആവശ്യപ്പെട്ടു.
ഇന്ത്യയുമായി ഉണ്ടാക്കിയ സൈനികേതര ആണവകരാറിൻെറ മാതൃകയിൽ തങ്ങളുമായും ഉടമ്പടി ഉണ്ടാക്കണമെന്നും കമീഷൻ അമേരിക്കയോട് ആവശ്യപ്പെട്ടു. പാകിസ്താൻെറ വിദേശനയം പുന:പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട പാ൪ലമെൻറ് സമ്മേളനത്തിൽ കമീഷൻ റിപ്പോ൪ട്ട് അവതരിപ്പിക്കും. പാകിസ്താനുമായുള്ള ബന്ധം അമേരിക്ക ക്രിയാത്മകമായി പുന:പരിശോധിക്കണമെന്ന് കമീഷൻ മേധാവി റസാ റബ്ബാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.