മോസ്കോ: ഭഗവത്ഗീതയുടെ റഷ്യൻ പരിഭാഷ നിരോധിക്കാനുള്ള നീക്കം വിവാദമായതിനെ തുട൪ന്ന് റഷ്യയിലെ സൈബീരിയൻ നഗരമായ ടോംസ്കിലെ കോടതിയിൽ ഇതുസംബന്ധിച്ച വിസ്താരം ആരംഭിച്ചു.
ഗീത നിരോധിക്കണമെന്ന നി൪ദേശവുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഉന്നയിച്ച വാദങ്ങളാണ് കോടതി ഇന്നലെ കേട്ടത്. കേസിൽ ബുധനാഴ്ച വിധിയുണ്ടാകുമെന്നാണ് സൂചന.ഗീത നിരോധിക്കണമെന്ന സൈബീരിയൻ പ്രോസിക്യൂട്ടറുടെ വാദം നേരത്തേ ഇന്ത്യൻ പാ൪ലമെൻറിലടക്കം ബഹളത്തിന് വഴിയൊരുക്കിയിരുന്നു. ഹിന്ദു വിശ്വാസികളിൽ ആശങ്കക്ക് കാരണമായ ഗീതാ നിരോധനീക്ക പ്രശ്നത്തിന് നയതന്ത്രതലത്തിൽ പരിഹാരം കണ്ടെത്താൻ ഇന്ത്യ റഷ്യൻ അധികൃതരിൽ നേരത്തേ സമ്മ൪ദം ചെലുത്തുകയുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.