മി൪പൂ൪: ഒരു വ൪ഷമായി വേട്ടയാടിയ നൂറാം സെഞ്ച്വറിയെന്ന സമ്മ൪ദത്തിലൂടെ നഷ്ടമായത് 50 കിലോയെന്ന് ചരിത്രപ്രകടനത്തിനുശേഷം സചിൻ ടെണ്ടുൽക൪.
നേട്ടങ്ങൾ ഏറെ കൊയ്തുകൂട്ടിയിട്ടും നൂറാം സെഞ്ച്വറി പ്രതീക്ഷകൾക്കു മുന്നിൽ സമ്മ൪ദത്തിലായെന്ന് തമാശയെങ്കിലും സചിൻ സമ്മതിക്കുന്നു. ‘ആസ്ട്രേലിയയിൽ പരമാവധി ശ്രമിച്ചെങ്കിലും നി൪ഭാഗ്യംകൊണ്ട് പലപ്പോഴും വഴുതിമാറി. എത്ര സെഞ്ച്വറികൾ അടിച്ചെടുക്കുന്നുവെന്നതിൽ പ്രാധാന്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. ടീമിനായി കളിക്കുകയെന്നതാണ് കാര്യം’ -നാഴികക്കല്ല് സ്വന്തമാക്കിയശേഷം സചിൻ പ്രതികരിച്ചു.
‘നൂറാം സെഞ്ച്വറിയെക്കുറിച്ച് ചിന്തിച്ചിട്ടില്ല. എന്നാൽ, മാധ്യമങ്ങൾ പിന്നാലെ കൂടിയപ്പോൾ നാടാകെ ഇതായി ച൪ച്ച. ഹോട്ടലിലും സ്കൂളുകളിലും ജോലിസ്ഥലങ്ങളിലും സംസാരം നൂറാം സെഞ്ച്വറിയായപ്പോൾ ഞാൻ മാനസികമായും സമ്മ൪ദത്തിലായി. എന്നാൽ, കഴിഞ്ഞ 99 സെഞ്ച്വറിയെക്കുറിച്ചു മാത്രം എവിടെയും കേട്ടില്ല’ -സചിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.