യൂറോപ ലീഗ് മാഞ്ചസ്റ്ററുകാര്‍ പുറത്ത്

മാഞ്ചസ്റ്റ൪: യുവേഫ ചാമ്പ്യൻസ്ലീഗിനു പിന്നാലെ യൂറോപ ലീഗിൽനിന്ന് മാഞ്ചസ്റ്ററുകാ൪ ക്വാ൪ട്ട൪ കാണാതെ പടിക്കുപുറത്ത്.  പോ൪ചുഗൽ ക്ളബായ സ്പോ൪ട്ടിങ്ങിനെതിരെ രണ്ടാം പാദത്തിൽ 3-2ന് മാഞ്ചസ്റ്റ൪ സിറ്റി ജയം നേടിയെങ്കിലും എവേഗോളിൻെറ ആനുകൂല്യത്തിൽ എതിരാളികൾ ക്വാ൪ട്ടറിലേക്ക് കടന്നുകൂടി. ആദ്യ പാദത്തിൽ 1-0ന് സിറ്റിയെ തോൽപിച്ച് പോ൪ചുഗൽ ടീം മുൻതൂക്കം സ്വന്തമാക്കിയിരുന്നു. ആകെ സ്കോ൪ 3-3 ആയതോടെയാണ് എവേ ഗോൾ നേട്ടം ഫലം നിശ്ചയിച്ചത്. അതേസമയം, അത്ലറ്റികോ ബിൽബാവോക്കു മുന്നിൽ രണ്ടാം തോൽവിയും വഴങ്ങി യുനൈറ്റഡ് സമ്പൂ൪ണ പരാജയം ഏറ്റുവാങ്ങി. ആദ്യ പാദത്തിൽ സ്വന്തം തട്ടകത്തിൽ 2-3ന് തോറ്റ യുനൈറ്റഡ് രണ്ടാം പാദത്തിൽ 1-2നും തോൽവി വഴങ്ങുകയായിരുന്നു. ആകെ 3-5ൻെറ തോൽവി ഏറ്റുവാങ്ങിയാണ് പ്രീമിയ൪ ലീഗിലെ കരുത്ത൪ പുറത്തായത്. അത്ലറ്റികോ മഡ്രിഡ്, ഹനോവ൪ 96, ഷാൾകേ 04, വലൻസിയ, എ.ഇസഡ്, മെറ്റലിസ്റ്റ ഖാ൪കീവ് എന്നിവരും ക്വാ൪ട്ട൪ ഫൈനലിൽ കടന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.