സെന്‍സെക്സ് 210 പോയന്‍റ് നഷ്ടത്തില്‍

മുംബൈ: കൂടുതൽ നികുതി നി൪ദേശത്തിനും പണപ്പെരുപ്പത്തിന് വഴിയൊരുക്കുന്നതുമായ ബജറ്റ് വിപണിക്ക് തിരിച്ചടിയായി. ബോംബെ ഓഹരി സൂചികയായ സെൻസെക്സ്  210 പോയൻറ്  ഇടഞ്ഞ് 17,466.20ത്തിലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 62.60 പോയൻറ് ഇടിഞ്ഞ് 5,317.90 ലും ഇടപാടുകൾ അവസാനിപ്പിച്ചു.
സേവന-എക്സൈസ് നികുതികൾ 10 ശതമാനത്തിൽനിന്ന് 12 ശതമാനമായി ഉയ൪ത്തുന്ന ബജറ്റാണ് ധനമന്ത്രി പ്രണബ് മുഖ൪ജി അവതരിപ്പിച്ചത്. ഇതോടെ ഇരുചക്ര വാഹനങ്ങൾ, എ.സി, ഫ്രിഡ്ജ് തുടങ്ങിയവയുടെ വിലയിൽ വ൪ധനയുണ്ടാവും.
റിഫൈനറി, ഊ൪ജം, മൂലധന സാമഗ്രികൾ, ബാങ്കിങ്, ലോഹം എന്നീ മേഖലകൾ കനത്ത വിൽപന സമ്മ൪ദം നേരിട്ടു. ഉയ൪ച്ച താഴ്ചകൾക്കൊടുവിൽ 209.65 പോയൻറ് നഷ്ടത്തിലാണ് സെൻസെക്സ് ഇടപാടുകൾ അവസാനിപ്പിച്ചത്. സെൻസെക്സ് അധിഷ്ഠിത ഓഹരികളിൽ 21 എണ്ണം നഷ്ടത്തിലായി. ഈനിരയിൽ സൺഫാ൪മ വൻനഷ്ടം നേരിട്ടു. ഒ.എൻ.ജി.സി, ജിൻഡാൽ, ടാറ്റ പവ൪, ഭെൽ, ആ൪.ഐ.എൽ, സ്റ്റെ൪ലൈറ്റ്, എൽ ആൻറ് ടി തുടങ്ങിയ മുൻനിര ഓഹരികളും നഷ്ടത്തിൽ വീണു.  

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.