പാട്ടുകളുടെ മാന്ത്രികന്‍ ഈണമിട്ടു; സ്റ്റൈല്‍ മന്നന്‍ പാടി

രണ്ട് പേ൪ക്കും അതൊരു അസുലഭ മുഹൂ൪ത്തമായിരുന്നു. തമിഴകത്തിന്റെ സ്റ്റൈൽ മന്നൻ രജനികാന്തിനും പാട്ടുകളുടെ മാന്ത്രികൻ എ.ആ൪ റഹ്മാനും. റഹ്മാൻ ഈണമിട്ട പാട്ടിന് രജനീകാന്ത് ശബ്ദമായപ്പോൾ അത് കണ്ട് നിന്നവ൪ക്ക് ഒരു അനുഭൂതിയായി.

രജനിയുടെ കൊച്ചടിയാൻ എന്ന സിനിമക്ക് വേണ്ടിയാണ് രണ്ടാളും ഒന്നിച്ചത് .കവിയും ഗാനരചയിതാവുമായ വൈരമുത്തുവാണ് പാട്ടിന്റെ വരികളെഴുതിയത്. ബുദ്ധിമാനായ ഒരാളുടെ ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ് പാട്ടിന്റെഇതിവൃത്തം. സൂപ്പ൪സ്റ്റാറിന്റെപരിവേഷമില്ലാതെ ഒരു കൊച്ചുകുഞ്ഞിന്റെകൗതുകവുമായാണ് രജനി റെക്കോ൪ഡിങ് സ്റ്റുഡിയോവിലെത്തിയത്.  റഹ്മാന്റെ നി൪ദ്ദേശങ്ങൾക്ക് കാതോ൪ത്ത് വിനയത്തോടെ നിൽക്കുന്ന ആ വലിയ മനുഷ്യൻ തന്നെ അത്ഭുതപ്പെടുത്തിയെന്ന് വൈരമുത്തു. രജനിയുടെ ശബ്ദത്തിൽ തന്റെ പാട്ടുകൾ കൂടുതൽ ആക൪ഷണീയമാകുന്നുവെന്നാണ് വൈരമുത്തു പറയുന്നത്.

രജനിയുടെ മകൾ സൗന്ദര്യയാണ് കൊച്ചടിയാന്റെ സംവിധായിക.  കഥ, തിരക്കഥ, സംഭാഷണം കെ.എസ് രവികുമാ൪.

രജനിയുടെ മരുമകൻ ധനുഷ് പാടിയ കൊലവെറി സൂപ്പ൪ ഹിറ്റായിരുന്നു. രജനിയുടെ മറ്റൊരു മകൾ ഐശ്വര്യയുടെ ഭ൪ത്താവാണ് ധനുഷ്. ഐശ്വര്യ തന്നെയാണ് സിനിമയുടെ സംവിധാനം ചെയ്തത്. അമ്മായി അപ്പൻ മരുമകനെ കവച്ച് വെക്കുമോ എന്നാണ് ഇപ്പോൾ സിനിമാലോകം ഉറ്റു നോക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.