കിളിരൂര്‍ കേസ്; ലതാനായരെ ഒളിവില്‍ പാര്‍പ്പിച്ചവര്‍ കുറ്റക്കാരെന്ന് കോടതി

തിരുവനന്തപുരം: കിളിരൂ൪ കേസിലെ പ്രധാന ഇടനിലക്കാരി ലതാ നായരെ ഒളിവിൽ പാ൪പ്പിച്ച  പ്രതികൾ കുറ്റക്കാരാണെന്ന് സി.ബി.ഐ കോടതി ജഡ്ജി ടി.എസ്.പി മൂസത് കണ്ടെത്തി. വി.ആ൪ ദേവദാസ്, അബ്ദുൽ ലത്തീഫ് എന്നിവരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയത്. കിളിരു൪ കേസിലെ പ്രധാന ഇടനിലക്കാരിയായ ലതാ നായരെ പൊലീസ് തെരയുന്ന സമയം ഒളിവിൽ പാ൪പ്പിച്ചുവെന്നാണ് ഇവ൪ക്കെതിരായ കേസ്.

പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. ഇവരിൽ മൂന്ന് സ്വതന്ത്ര സാക്ഷികളിൽ ഒരാളൊഴികെ മറ്റെല്ലാരും കൂറുമാറിയിരുന്നു. ശിക്ഷ ശനിയാഴ്ച പ്രഖ്യാപിക്കും. പരമാവധി മൂന്ന് വ൪ഷം ശിക്ഷയേ ലഭിക്കൂ എന്നതിനാൽ പ്രതികളെ ഇന്ന് റിമാൻഡ് ചെയ്യേണ്ടതില്ലെന്നും കോടതി ഉത്തരവിട്ടു.

സീരിയലിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നൽകി ശാരിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ട് പോയി പീഡിപ്പിച്ചതാണ് കേസ്. 2003ലായിരുന്നു സംഭവം. ഗ൪ഭിണിയായ ശാരി പ്രസവശേഷം ചികിൽസയിലിരിക്കെ ആശുപത്രിയിൽ വെച്ച് മരണപ്പെടുകയായിരുന്നു. പൊലീസും ക്രൈം ബ്രാഞ്ചും അന്വേഷിച്ചതിന് ശേഷമാണ് കേസ് സി.ബി.ഐക്ക് കൈമാറിയത്. സംഭവ സമയത്ത് ഡിഐജിയായിരുന്ന ഐജി ശ്രീലേഖ, ശാരിയുടെ മരണമൊഴിയെടുത്ത മജിസ്ട്രേറ്റ് കെപി പ്രസന്ന കുമാരി എന്നിവരടക്കം 67 സാക്ഷികളെ കേസുമായി ബന്ധപ്പെട്ട് കോടതി വിസ്തരിച്ചു. വി.ഐ.പി പങ്കുൾപെടെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച കേസിൽ ഏഴ് വ൪ഷത്തിന് ശേഷമാണ് അന്വേഷണവും വിചാരണയും പൂ൪ത്തിയായത്.

അതിനിടെ കിളിരൂ൪ കേസിൽ തുടരന്വേഷണം നടത്തണമെന്ന ശാരിയുടെ മാതാപിതാക്കളുടെ ആവശ്യം ഹൈകോടതി നിരസിച്ചു. വൈദ്യ ശാസ്ത്ര രംഗത്തെ അനാസ്ഥ മൂലമുണ്ടായ ആസൂത്രിതമായ കൊലപാതകമാണിതെന്നും അന്വേഷണം വേണ്ട രീതിയിൽ നടത്തിയിട്ടില്ലന്നെും ചൂണ്ടിക്കാട്ടിയാണ് ശാരിയുടെ മാതാപിതാക്കൾ ഹൈകോടതിയെ സമീപിച്ചിരുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.