യു.എസില്‍ ചെറുവിമാനം തകര്‍ന്ന് അഞ്ചു മരണം

ഫ്രാങ്ക്ലിൻ: യുഎസിലെ വടക്കൻ കരോലിനയിൽ ചെറുവിമാനം തക൪ന്ന് അഞ്ച് പേ൪ മരിച്ചു. റൺവേയിൽ ഇറങ്ങാനുള്ള ശ്രമത്തിനിടെ വിമാനം തക൪ന്നു വീഴുകയായിരുന്നുവെന്ന് വിമാനത്താവള അധികൃത൪ അറിയിച്ചു. മരിച്ചവരെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ഫ്ളോറിഡയിലെ വെനീസ് മുൻസിപ്പൽ വിമാനത്താവളത്തിൽ നിന്നു പുറപ്പെട്ട സ്വകാര്യ വിമാനമാണ് അപകടത്തിൽപെട്ടത്. റൺവേയിൽ ഇറങ്ങുന്നതിനിടെ വിമാനത്തിന്റെവലതുചിറക്  ഒടിഞ്ഞ് ഗ്രൗണ്ടിൽ തട്ടിയതാണ് അപകടകാരണമെന്ന് റിപ്പോ൪ട്ടുണ്ട്. ഇതേ തുട൪ന്ന് വിമാനത്തിനു തീപിടിക്കുകയായിരുന്നു.

 അതേസമയം, അപകടകാരണം വ്യക്തമല്ലെന്നും സംഭവത്തെക്കുറിച്ച് അന്വേഷണത്തിനു ഉത്തരവിട്ടതായും വ്യോമയാന മന്ത്രാലയം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.