അബിദാലിന് കരള്‍മാറ്റ ശസ്ത്രക്രിയ

മഡ്രിഡ്: ബാഴ്സലോണയുടെ ഫ്രഞ്ച് ഡിഫൻറ൪ എറിക് അബിദാലിന് കരൾമാറ്റ ശസ്ത്രക്രിയ. അടുത്ത ആഴ്ചകൾക്കുള്ളിൽ താരം ശസ്ത്രക്രിയക്ക് വിധേയനാകുമെന്ന് ബാഴ്സലോണ ക്ളബ് അധികൃത൪ അറിയിച്ചു. 2007 ലാണ് അബിദാൽ ലിയോണിൽനിന്ന് ബാഴ്സ നിരയിലെത്തുന്നത്. കഴിഞ്ഞ വ൪ഷം മാ൪ച്ചിൽ താരം കരളിലെ മുഴ നീക്കാൻ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശേഷം ആരോഗ്യം വീണ്ടെടുത്ത ഈ ഫ്രഞ്ച് ഡിഫൻറ൪ കഴിഞ്ഞ മേയിൽ നടന്ന ചാമ്പ്യൻസ് ലീഗ് സെമിഫൈനലിൽ റയൽ മഡ്രിഡിനെതിരായ മത്സരത്തിലൂടെ കളത്തിൽ തിരിച്ചെത്തി. ഈ സീസണിൽ ബാഴ്സലോണക്കുവേണ്ടി 20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്. 2004 ൽ അന്താരാഷ്ട്ര ഫുട്ബാളിൽ അരങ്ങേറിയ അബിദാൽ ഫ്രാൻസിന് വേണ്ടി രണ്ടു ലോകകപ്പുകളിൽ ബൂട്ടുകെട്ടിയിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.