പൊഴുതന: കഴിഞ്ഞതവണ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട പഞ്ചായത്ത് ഭരണം യു.ഡി.എഫ് തിരിച്ചുപിടിച്ചു. 15 വാർഡുകളിൽ ഒമ്പത് സീറ്റ് യു.ഡി.എഫും ആറ് സിറ്റ് എൽഡിഎഫും നേടി.
കഴിഞ്ഞതവണ ഒരു സീറ്റിന്റെയും നേരിയ വോട്ടിന്റെയും പിൻബലത്തിലാണ് എൽ.ഡി.എഫ് അധികാരം പിടിച്ചത്. കടുത്ത മത്സരമാണ് പൊഴുതനയിൽ നടന്നത്. മുൻ ജില്ല പഞ്ചായത്ത് മെംബറും മൂന്ന് തവണ പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൻ. സി. പ്രസാദ് മുസ് ലിം ലീഗിലെ കാതിരി നാസറിനോട് പരാജയപ്പെട്ടു.
കോൺഗ്രസ് നേതാവ് എം.എം. ജോസ്, കഴിഞ്ഞതവണ മുസ് ലിം ലീഗിൽ നിന്ന് രാജിവച്ച് സി.പി.എമ്മിൽ ചേർന്ന സി. മമ്മി എന്നിവരാണ് പരാജയപ്പെട്ടവരിൽ പ്രമുഖർ. യു.ഡി.എഫ് പ്രവർത്തകർ ടൗണിൽ ആഹ്ലാദ പ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.