കിവീസ് 185ന് പുറത്ത്

ഹാമിൽട്ടൺ: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൻെറ ഒന്നാമിന്നിങ്സിൽ ആതിഥേയരായ ന്യൂസിലൻഡ് 185 റൺസിന് പുറത്തായി. ബ്രെൻഡൺ മക്കല്ലവും (61) റോസ് ടെയ്ലറും (44) മാത്രമാണ് ചെറുത്തുനിന്നത്. വെ൪നോൺ ഫിലാൻഡ൪ നാലും ഡെയ്ൽ സ്റ്റെയ്ൻ മൂന്നും വിക്കറ്റെടുത്തു. ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക രണ്ടിന് 27 റൺസെന്ന നിലയിലാണ്. ഗ്രേയം സ്മിത്തിനെയും (13) സ്റ്റെയിനെയും (നാല്) ക്രിസ് മാ൪ട്ടിൻ പുറത്താക്കി.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.