കോഴിക്കോട്: സെമിഫൈനൽ ലക്ഷ്യമാക്കി കുതിച്ച ബംഗാൾ-നാഗ്പൂ൪ റെയിൽവേ പാളം തെറ്റാതെ ലക്ഷ്യത്തിലെത്തി. നായനാ൪ സ്വ൪ണക്കപ്പ് അഖിലേന്ത്യ ഫുട്ബാൾ ടൂ൪ണമെൻറിൽ ഗ്രൂപ്പ് രണ്ടിലെ അവസാന മത്സരത്തിൽ ബി.എൻ.റെയിൽവേ ബാംഗ്ളൂ൪ ലീഗ് ജേതാക്കളായ എം.ഇ.ജിയെ രണ്ടാം പകുതിയിൽ നേടിയ ഒരു ഗോളിന് തോൽപിച്ച് നാലു പോയൻേറാടെയാണ് സെമിയിലേക്ക് കുതിച്ചത്. ഏഴു പോയൻേറാടെ എയ൪ ഇന്ത്യ നേരത്തെ ഗ്രൂപ്പിൽനിന്ന് സെമിയിൽ പ്രവേശിച്ചിരുന്നു. സമനില മതിയെന്ന തണുപ്പിൽ പന്തു തട്ടിക്കളിച്ച എം.ഇ.ജിയുടെ ഗോൾമുഖത്ത് ഇടക്കിടെ ചൂളംവിളിച്ചെത്തിയ റെയിൽവേ ടീം തുടക്കം മുതൽ കളിക്ക് വേഗത നൽകി. രണ്ടാം പകുതിയിലാണ് എം.ഇ.ജി പൊരുതാൻ തീരുമാനിച്ചത്. പക്ഷേ പ്രതിരോധം ശക്തമാക്കി റെയിൽവേ ചുകപ്പുകൊടി വീശി. 57ാം മിനിറ്റിൽ കാത്തുനിന്ന ഗോൾ അവതരിച്ചു. മൈതാന മധ്യത്തിൽനിന്ന് ധിമൽ സിൻഹ നൽകിയ പന്തുമായി പ്രതിരോധക്കാരെ നോക്കുകുത്തികളാക്കി കുതിച്ച പ്രതിം സ൪ക്കാ൪ മനോഹരമായി പന്ത് വലയിലേക്ക് പ്ളേസ് ചെയ്തു. 89ാം മിനിറ്റിൽ റെയിൽവേയുടെ ആഫ്രിക്കൻ താരം ഫെലിക്സിനെ വീഴ്ത്തിയതിന് എം.ഇ.ജി ഗോളി ശരത് നാരായൺ ചുവപ്പു കാ൪ഡ് കണ്ട് പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.