എല്‍.എന്‍.ജി ടെര്‍മിനല്‍ വര്‍ഷാന്ത്യം കമീഷന്‍ ചെയ്യും

കൊച്ചി: പുതുവൈപ്പിനിലെ എൽ.എൻ.ജി ടെ൪മിനൽ വ൪ഷാന്ത്യത്തോടെ കമീഷൻ ചെയ്യുമെന്ന്  പെട്രോനെറ്റ് എൽ.എൻ.ജി ലിമിറ്റഡ് എം.ഡിയും സി.ഇ.ഒയുമായ ഡോ. എ.കെ. ബല്യാൻ.  പദ്ധതി പ്രവ൪ത്തനങ്ങൾ പുരോഗമിക്കുകയാണ്. നവംബറിലോ ഡിസംബറിലോ കമീഷനിങ് ഉണ്ടാകും.
കമ്പനിയുടെ സാമൂഹികക്ഷേമ പ്രവ൪ത്തന ഭാഗമായി  ആലുവയിലെ ബൈ്ളൻഡ് സ്കൂളിന് ബസും പദ്ധതി പ്രദേശത്ത് കുടിയൊഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ സാമ്പത്തിക സഹായവും കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു.
പുതുവൈപ്പിനിലേക്ക് റഷ്യ,അമേരിക്ക, ഖത്ത൪ എന്നിവിടങ്ങളിൽനിന്നൊക്കെ തടസ്സം കൂടാതെ എൽ.എൻ.ജി എത്തിക്കാം.  അതുകൊണ്ടുതന്നെ ഉപഭോക്താക്കൾ ഉണ്ടാകുകയെന്നത് മാത്രമാണ് പ്രശ്നം.  ഇവിടെനിന്നുള്ള പ്രകൃതി വാതകം ഉപയോഗിച്ച് പ്രവ൪ത്തിക്കുന്ന വൈദ്യുതി നിലയം സ്ഥാപിക്കാനുള്ള പദ്ധതി സംസ്ഥാന സ൪ക്കാറിന് സമ൪പ്പിച്ചു. ഇതുസംബന്ധിച്ച് ച൪ച്ച നടന്നുവരികയാണെന്നും ഡോ. ബല്യാൻ പറഞ്ഞു.
പദ്ധതി യാഥാ൪ഥ്യമായാൽ കേരളത്തിൻെറ ഊ൪ജ ആവശ്യങ്ങൾ പൂ൪ണമായും നിറവേറ്റാം. 1200 മെഗാവാട്ട് പദ്ധതിയാണ് ലക്ഷ്യം. പല ഘട്ടങ്ങളിലായി വികസിപ്പിച്ച് ഇത്രയും ശേഷി  കൈവരിക്കുന്ന രീതിയിലും പദ്ധതി നടപ്പാക്കാം.  പുതുവൈപ്പിനിൽ കുറഞ്ഞത് 50 ഹെക്ട൪ ഭൂമിയെങ്കിലും പദ്ധതിക്ക് ആവശ്യമായി വരും.
4000 കോടിയാണ് പ്രതീക്ഷിക്കുന്ന ചെലവ്. 50:50 എന്ന അനുപാതത്തിൽ കമ്പനിയും സ൪ക്കാറും മുതൽമുടക്കി ഇതേ തരത്തിൽ നേട്ടം പങ്കുവെക്കുന്ന രീതിയിലാണ് പദ്ധതി. സ്ഥലവില സ൪ക്കാറിൻെറ മുതൽമുടക്കായി പരിഗണിച്ചാലും ഇത്ര വലിയ തുക മുതൽ മുടക്കാൻ തയാറാകുമോയെന്ന കാര്യത്തിൽ സംശയമുണ്ടെന്നും രണ്ടാംഘട്ട ച൪ച്ചകൾ ഈ മാസംതന്നെ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് എം.എം പി.ടി.എ ശേഷിയുള്ള എൽ.എൻ.ജി ടെ൪മിനലാണ് രാജ്യത്തെ രണ്ടാമത്തേതായി പുതുവൈപ്പിനിൽ പൂ൪ത്തിയാകുന്നത്. ദ്രവീകൃത പ്രകൃതി വാതകം ടെ൪മിനലിൽ എത്തിച്ച് വാതക രൂപത്തിലാക്കി പൈപ്പ് ലൈൻ വഴി നി൪ദിഷ്ട കേന്ദ്രങ്ങളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്. എറണാകുളത്ത് വീടുകളിൽ പ്രകൃതിവാതകം  വിതരണം ചെയ്യാനുള്ള പദ്ധതി  ഗെയിൽ ലക്ഷ്യമിടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.