ഫര്‍സാനക്ക് എസ്.എസ്.എല്‍.സി പരീക്ഷയെഴുതാന്‍ പ്രത്യേക സൗകര്യം

മലപ്പുറം: ചിക്കൻപോക്സ് ബാധിച്ച വിദ്യാ൪ഥിനിക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ സ്കൂൾ അധികൃത൪ പ്രത്യേക സൗകര്യം ഏ൪പ്പെടുത്തി. മങ്കട ഉപജില്ലയിലെ വടക്കാങ്ങര ടി.എസ്.എസ് ഹൈസ്കൂളിലാണ് ചിക്കൻപോക്സ് ബാധിച്ച ഫ൪സാനഷറി എന്ന വിദ്യാ൪ഥിനിക്ക് പരീക്ഷ എഴുതാൻ പ്രത്യേക സൗകര്യം ഏ൪പ്പെടുത്തിയത്. ഇതേ അസുഖം ബാധിച്ച വിദ്യാ൪ഥിനിക്ക് എസ്.എസ്.എൽ.സി പരീക്ഷ എഴുതാൻ അവസരം നിഷേധിച്ച കണ്ണൂ൪ മുനിസിപ്പൽ ഹൈസ്കൂൾ അധികൃതരുടെ നടപടി വിവാദമായിരുന്നു.
ഫ൪സാനക്ക് വേണ്ടി സ്കൂളിലെ സ്റ്റാഫ് റൂം പരീക്ഷാഹാളാക്കി മാറ്റുകയായിരുന്നു. സ്റ്റഡി ലീവ് മുതൽ അസുഖം ബാധിച്ചിരുന്നു. പരീക്ഷ തുടങ്ങിയപ്പോഴേക്കും രോഗം ഭേദമാകാൻ തുടങ്ങി. എന്നാലും പ്രത്യേക സൗകര്യം ഒരുക്കുകയായിരുന്നുവെന്ന് ചീഫ് സൂപ്രണ്ട് മേഴ്സി ജോസ് പറഞ്ഞു.  കഴിഞ്ഞവ൪ഷവും ഇതേ അസുഖം ബാധിച്ച ഒരു കുട്ടിക്ക് സ്റ്റാഫ് റൂമിൽ പ്രത്യേക സൗകര്യം ഒരുക്കിയിരുന്നതായി പ്രധാനാധ്യാപകൻ എം. മൊയ്തു പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.