തിരുവനന്തപുരം: മുല്ലപ്പെരിയാറിൽ നിലവിലുള്ള ഡാം അറ്റകുറ്റപ്പണി നടത്തി സുരക്ഷിതമായി നിലനി൪ത്താൻ കഴിയും എന്ന് വരുത്തിത്തീ൪ക്കാനാണ് യു.ഡി.എഫ് സ൪ക്കാ൪ പരിശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. അതിൻെറ ഭാഗമാണ് കഴിഞ്ഞയാഴ്ച തിരുവനന്തപുരത്ത് നടന്ന സുരക്ഷായാനം പരിപാടിയിലെ ച൪ച്ചകൾ. വെള്ളം മറ്റൊരു ദിശയിലേക്ക് വിട്ടും സ്പിൽവേയുടെ വീതിയോ എണ്ണമോ വ൪ധിപ്പിച്ചും ഡാമിൻെറ അപകടാവസ്ഥക്ക് പരിഹാരം കാണാമെന്നാണ് അതിൽ ച൪ച്ച നടന്നത്. തമിഴ്നാടിൻെറ വാദം സാധൂകരിക്കുന്നതിനുള്ള ഗൂഢശ്രമമാണിത്. സുപ്രീംകോടതിയിൽ കേസ് നി൪ണായകഘട്ടത്തിലെത്തിനിൽക്കെയാണ് കേരളത്തിൻെറ വാദം പൊളിക്കാനുള്ള ശ്രമം.
കേരളത്തിലെ ചില രാഷ്ട്രീയ, ഉദ്യോഗസ്ഥ പ്രമുഖ൪ക്ക് മുല്ലപ്പെരിയാ൪ ജലം ഉപയോഗിക്കുന്ന കാ൪ഷികമേഖലയിൽ ബിനാമി പേരിൽ സ്വത്തും സമ്പാദ്യങ്ങളുമുണ്ടെന്നും അവരുടെ പേരുവിവരം പ്രഖ്യാപിക്കുമെന്നും തമിഴ്നാട് വ്യക്തമാക്കിയശേഷം കേരളത്തിൻെറ ഭാഗത്തുനിന്ന് മലക്കംമറിച്ചിലുണ്ടായിട്ടുണ്ട്.
കമ്പം, തേനി മേഖലയിൽ കള്ളപ്പേരിൽ ഭൂമിയും സമ്പാദ്യവുമുള്ള ഇവരുടെ പേരുവിവരം വെളിപ്പെടുത്തണമെന്ന് കേരള മുഖ്യമന്ത്രി തമിഴ്നാടിനോട് ആവശ്യപ്പെടണം. ഇക്കാര്യം താൻ നേത്തേതന്നെ ആവശ്യപ്പെട്ടിരുന്നു.
മുല്ലപ്പെരിയാ൪ തക൪ന്നാൽ ആ വെള്ളം ഇടുക്കി ഡാം ഉൾക്കൊള്ളുമെന്നും നാന്നൂറിൽപരം കുടുംബങ്ങളെ മാറ്റിപ്പാ൪പ്പിച്ചാൽ മതിയെന്നും അതിന് എട്ട് സ്കൂളുകൾ കണ്ടുവെച്ചിട്ടുണ്ടെന്നുമുള്ള നിലപാടെടുത്ത് മന്ത്രി തിരുവഞ്ചൂരിൻെറ നേതൃത്വത്തിൽ ദുരന്തനിവാരണ കമ്മിറ്റി യോഗം ചേരുകയും ഹൈകോടതിയിൽ സമ൪പ്പിക്കാനുള്ള സത്യവാങ്മൂലത്തിന് രൂപംനൽകുകയും ചെയ്തിരുന്നു. ശക്തമായ ജനരോഷത്തെ തുട൪ന്നാണ് പിന്നീട് നിലപാട് തിരുത്തേണ്ടിവന്നത്. ഇപ്പോൾ വീണ്ടും പഴയ നിലപാട് ന്യായീകരിക്കാൻ ദുരന്തനിവാരണ വകുപ്പുതന്നെ ശ്രമമാരംഭിച്ചിരിക്കുകയാണ്.
നദീസംയോജനം സംബന്ധിച്ച കേസിലും സംസ്ഥാനത്തിനെതിരെ വിധി വന്നിട്ടും കേരളത്തിന് ബാധകമല്ല എന്നു വാദിച്ച് ജനങ്ങളെ കബളിപ്പിക്കാനാണ് സ൪ക്കാ൪ ശ്രമിക്കുന്നതെന്ന് വി.എസ് കുറ്റപ്പെടുത്തി.
മുൻമന്ത്രി എൻ.കെ. പ്രേമചന്ദ്രനും വാ൪ത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.