കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി ഭര്‍ത്താവിന് നഷ്ടപരിഹാരം നല്‍കാന്‍ വിധി

തൃശൂ൪: വിവാഹം കഴിഞ്ഞ് 12ാം ദിവസം കാമുകനോടൊപ്പം ഒളിച്ചോടിയ യുവതി, ഭ൪ത്താവിന് നഷ്ടപരിഹാരം നൽകാൻ കോടതി വിധി. മാനസിക വിഷമത്തിനും അപകീ൪ത്തിക്കും വിവാഹചെലവുകൾക്കും നഷ്ടപരിഹാരം ആവശ്യപ്പെട്ട് തൃശൂ൪ കൊഴുക്കുള്ളി, മൂ൪ക്കനിക്കര കാറളത്ത് കൃഷ്ണൻകുട്ടിയുടെ മകൻ വിനോദ് തൃശൂ൪ സബ് കോടതിയിൽ ബോധിപ്പിച്ച അന്യായത്തിലാണ്  ഭാര്യ രമ്യ, മാതാപിതാക്കൾ, സഹോദരി, സഹോദരീ ഭ൪ത്താവ് എന്നിവരോട് നഷ്ടപരിഹാരമായി പലിശ സഹിതം മൂന്നരലക്ഷം രൂപയും കോടതി ചെലവും നൽകാൻ തൃശൂ൪ ഫസ്റ്റ്  അഡീഷനൽ സബ് ജഡ്ജ് വിൻസൻറ് ചാ൪ളി വിധിച്ചത്.  വിവാഹത്തിന് മുമ്പ് തന്നെ രമ്യക്ക് ഷാജി എന്നയാളുമായി ബന്ധം ഉണ്ടായിരുന്നൂവെന്നും അത് മറച്ചുവെച്ചാണ് തനിക്ക് വിവാഹം കഴിച്ച് തന്നതെന്നും വിനോദ് ഹരജിയിൽ ആരോപിച്ചു. വിവാഹം സ്വന്തം വീട്ടിൽ നടത്താതെ രമ്യയുടെ സഹോദരിയുടെ ഭ൪ത്താവിൻെറ കുടുംബക്ഷേത്രത്തിൽ നടത്തിയത് നാട്ടുകാരറിഞ്ഞാൽ ഷാജിയുമായുള്ള ബന്ധം പുറത്തറിയുമെന്ന ഭീതിയിലാണെന്നും വിനോദ് ചൂണ്ടിക്കാട്ടി.
വിവാഹപ്പിറ്റേന്ന് തന്നെ മൊബൈൽ ഫോൺ വാങ്ങിത്തരണമെന്ന് രമ്യ വാശിപിടിച്ചിരുന്നെന്നും വാങ്ങിക്കൊടുത്ത ഫോണിൽ ഷാജിയെ സഹോദരിയുടെ വീട്ടിൽ വിളിച്ചുവരുത്തി ഒളിച്ചോടിപോയെന്നും ഹരജിയിൽ പറയുന്നു. വിനോദ് വിയ്യൂ൪ പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തതിനെത്തുട൪ന്ന് രമ്യയെയും ഷാജിയെയും അറസ്റ്റ് ചെയ്ത് തൃശൂ൪ ജൂഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിരുന്നു. തനിക്ക് കാമുകൻെറ കൂടെ പോകാനാണ് താൽപര്യമെന്ന് മജിസ്ട്രേറ്റ് മുമ്പാകെ രമ്യ മൊഴി നൽകി. തുട൪ന്ന് തൃശൂ൪ കുടുംബകോടതിയിൽ നിന്ന് രമ്യയിൽ നിന്ന് വിവാഹമോചനം നേടി. ശേഷമാണ് വിനോദ് നഷ്ടപരിഹാരത്തിന് തൃശൂ൪ സബ് കോടതിയെ സമീപിച്ചത്. ഹരജിക്കാരൻെറ വാദം സ്വീകരിച്ച കോടതി നഷ്ടപരിഹാരക്കേസ് ചെലവ് സഹിതം വിധിക്കുകയായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.