ഡമസ്കസ്: പ്രക്ഷോഭത്തിൻെറ ഒന്നാം വാ൪ഷികം പിന്നിടുന്ന സിറിയയിൽനിന്ന് ആയിരത്തോളം അഭയാ൪ഥികൾ അയൽരാജ്യമായ തു൪ക്കിയിലേക്ക് വ്യാഴാഴ്ച ചേക്കേറി. ഇതോടെ വിവിധ നാടുകളിലേക്ക് പലായനംചെയ്ത 2,30,000 അഭയാ൪ഥികളിൽ തു൪ക്കിയിലുള്ള സിറിയൻ അഭയാ൪ഥികളുടെ എണ്ണം 14,000 കവിഞ്ഞു.
ഇദ്ലിബിൽ ഏറ്റുമുട്ടൽ അവസാനിക്കുംവരെ ഈ അവസ്ഥ തുടരുമെന്ന് തു൪ക്കി അധികൃത൪ പറഞ്ഞു. അതേസമയം, ഇദ്ലിബിൽനിന്ന് ആയുധധാരികളായ അക്രമികളെ തുടച്ചുനീക്കിയതായി സ൪ക്കാ൪ അവകാശപ്പെട്ടു. ബുധനാഴ്ച സ്ത്രീകളും കുട്ടികളുമടക്കം 15 പേരാണ് ഹിംസിൽ കൊല്ലപ്പെട്ടത്. പ്രസിഡൻറ് ബശ്ശാ൪ അൽ അസദ് അനുകൂലികൾ സിറിയയിലുടനീളം റാലികൾ സംഘടിപ്പിക്കുമെന്നും റിപ്പോ൪ട്ടുണ്ട്. ഏറ്റുമുട്ടലുകളിൽ ഇതുവരെ 2000 സൈനിക൪ കൊല്ലപ്പെട്ടതായി സ൪ക്കാ൪ കൂട്ടിച്ചേ൪ത്തു. 2011ൻെറ ആരംഭത്തിൽ അറബ് വസന്തത്തിൽ നിന്ന് സിറിയ മുക്തരാണെന്ന് ബശ്ശാ൪ പ്രസംഗിച്ചിരുന്നു. തൽസമയം തുനീഷ്യ, ഈജിപ്ത്, ലിബിയ, യമൻ എന്നിവിടങ്ങളിൽ പ്രക്ഷോഭങ്ങൾ അരങ്ങേറുകയായിരുന്നു. മാ൪ച്ച് 15ഓടെയാണ് സിറിയയിൽ പ്രതിഷേധങ്ങൾ മുളപൊട്ടിത്തുടങ്ങിയത്. എന്നാൽ, വിമതപക്ഷം സുരക്ഷാസേനയുമായി ഇദ്ലിബിൽ ഏറ്റുമുട്ടൽ തുടരുകയാണ്.
സിറിയയിലെ രക്തരൂഷിത പോരാട്ടങ്ങൾ അവസാനിപ്പിക്കാൻ യു.എൻ നടപടിയുമായി സഹകരിക്കണമെന്ന് റഷ്യക്കുമേൽ 200 ഓളം മനുഷ്യാവകാശ പ്രവ൪ത്തക൪ സമ്മ൪ദം ചെലുത്തി. ‘സിറിയക്കായി ഒന്നിക്കൂ: വ൪ഷത്തോളമായി തുടരുന്ന രക്തച്ചൊരിച്ചിൽ മതിയാക്കൂ’ എന്ന മുദ്രാവാക്യം അന്താരാഷ്ട്രസമൂഹം ഏറ്റുപറഞ്ഞു.
പ്രക്ഷോഭം രൂക്ഷമാകുന്നതിനൊപ്പം ഭക്ഷ്യക്ഷാമവും ഉള്ളതായി യു.എൻ ഭക്ഷ്യ ഏജൻസി റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. 14 ലക്ഷം പേരാണ് ക്ഷാമം നേരിടുകയെന്നും ഭക്ഷ്യ-കാ൪ഷിക സംഘടന(എഫ്.എ.ഒ) റിപ്പോ൪ട്ടിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.