സൗദിയിലെ സിറിയന്‍ എംബസി അടച്ചു

റിയാദ്: സൗദി അറേബ്യയിലെ സിറിയൻ എംബസി അടച്ച് പൂട്ടിയതായി സൗദി വിദേശമന്ത്രാലയം അറിയിച്ചു. എംബസിയിലെ അംഗങ്ങളെയും നയതന്ത്ര പ്രതിനിധികളെയും തിരിച്ചയച്ചിട്ടുണ്ട്. പ്രക്ഷോഭം രൂക്ഷമായ വേളയിലും ഡമസ്കസിലെ സൗദി എംബസിയിൽ നിന്ന് പ്രതിനിധികളെ  തിരിച്ചുവിളിച്ചിരുന്നു.  അതിനിടെ, സിറിയയിൽ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളും പീഡനങ്ങളും രേഖപ്പെടുത്തണമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൺ ആവശ്യപ്പെട്ടു. യു.എസ് പ്രസിഡൻറ് ബറാക് ഒബാമയുമായി നടത്തിയ സംയുക്ത വാ൪ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. ആഭ്യന്തര യുദ്ധമല്ല മറിച്ച് ഭരണമാറ്റമാണ് നടക്കേണ്ടതെന്നും കാമറൺ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.