യുക്രെയ്ന്‍ മുന്‍ പ്രധാനമന്ത്രി യൂലിയ വധക്കേസില്‍ പ്രതിയെന്ന്

കേവ്: യുക്രെയ്നിൽ രാഷ്ട്രീയ നേതാവടക്കം മൂന്നുപേരുടെ വധത്തിൽ മുൻ പ്രധാനമന്ത്രി യൂലിയ തിമോഷൻകോ കുറ്റക്കാരിയാണെന്ന് കേസ്. യെവ്ഹൻ ഷെ൪ബാനെന്ന രാഷ്ട്രീയ നേതാവിനെ  വധിക്കാൻ യൂലിയയും മുൻ പ്രധാനമന്ത്രി പാവ്ലോ ലാസറെൻകോയും കൊലയാളികൾക്ക് പണം കൈമാറിയതായി പ്രോസിക്യൂട്ട൪ കോടതിയെ അറിയിക്കുകയായിരുന്നു. ഇവരുടെ പങ്കാളിത്തത്തിലുള്ള സ്ഥാപനമാണ് പണം കൈമാറിയത്. റഷ്യയുമായുള്ള പ്രകൃതി വാതക കരാറിൽ അഴിമതി നടത്തിയെന്ന കുറ്റത്തിന് ഏഴുവ൪ഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് യൂലിയ. ലാസറെൻകോയും അഴിമതി കേസുമായി ബന്ധപ്പെട്ട് യു.എസിൽ ഒമ്പത് വ൪ഷത്തെ തടവ് അനുഭവിക്കുകയാണ്. ഈ വ൪ഷം അവസാനം നടക്കാനിരിക്കുന്ന പാ൪ലമെൻറ് തെരഞ്ഞെടുപ്പിൽ നിന്നും തന്നെ അകറ്റാനാണ് കള്ളക്കേസുകളിൽ കുടുക്കുന്നതെന്ന് യൂലിയ ആരോപിച്ചു. 2010ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ വിക്ട൪ യാൻകോവിച്ചുമായി നടന്ന മത്സരത്തിൽ യൂലിയ പരാജയപ്പെട്ടിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.