കാബൂൾ: അഫ്ഗാനിസ്ഥാനിൽ 16 ഗ്രാമീണരെ വെടിവെച്ചുകൊന്ന അമേരിക്കൻ സൈനികനെ കുവൈത്തിലേക്ക് മാറ്റി. അമേരിക്കൻ സൈനിക കേന്ദ്രങ്ങളാണ് ഇത് വെളിപ്പെടുത്തിയത്. സൈനികനെതിരായ നിയമ നടപടികൾ അഫ്ഗാന് പുറത്ത് നടത്താനാണ് കുവൈത്തിലേക്ക് കൊണ്ടുപോയതത്രെ.
സൈനികനെതിരായ നിയമ നടപടികൾ അഫ്ഗാനിൽ തന്നെ നടത്തണമെന്ന് പാ൪ലമെൻറംഗങ്ങളും ശക്തമായി ആവശ്യപ്പെട്ടിരുന്നു. അതിനിടയിലാണ് എല്ലാ പ്രതിഷേധങ്ങളും മറികടന്ന് സൈനികനെ കുവൈത്തിലേക്ക് കൊണ്ടുപോയത്. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും അമേരിക്ക പുറത്തുവിട്ടിട്ടില്ല.
സൈനികൻെറ തലവെട്ടുമെന്ന് താലിബാൻ ഭീഷണി മുഴക്കിയതും കണക്കിലെടുത്താണ് ഇയാളെ കുവൈത്തിലേക്ക് കടത്തിയത്. പട്ടാളക്കാരനെ രക്ഷിക്കാനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും അതിനായി സങ്കീ൪ണമായ നിയമപ്രശ്നങ്ങളാണ് വലിച്ചിഴക്കുന്നതെന്നും ആക്ഷേപം ഉയ൪ന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.