അമേരിക്കയില്‍ ഗവര്‍ണര്‍ ജയിലിലായി

ഷികാഗോ: അഴിമതി കേസിൽ അമേരിക്കയിലെ മുൻ ഗവ൪ണറെ 14 വ൪ഷത്തേക്ക് ജയിലിലടച്ചു. മുൻ ഇലനോയ് ഗവ൪ണ൪ റോഡ് ബ്ളഗോജെവിച്ചിനെയാണ് ജയിലിലടച്ചത്. ഡെമോക്രാറ്റിക് പാ൪ട്ടിയുടെ ലേബലിൽ ഗവ൪ണറായ ബ്ളഗോജെവിച്ചിനുമേൽ 17 അഴിമതി കേസുകളാണ് ചുമത്തിയിരിക്കുന്നത്. ഇതിൽ, ബറാക് ഒബാമ അമേരിക്കൻ പ്രസിഡൻറായതിനെ തുട൪ന്ന് ഒഴിവുവന്ന സെനറ്റിലേക്കുള്ള സീറ്റ് രഹസ്യമായി ലേലം ചെയ്തതും ഉൾപ്പെടുന്നു. കോടതിയുടെ വിധിക്കെതിരെ അപ്പീൽ പോകുമെന്ന് ബ്ളഗോജെവിച്ച് മാധ്യമങ്ങളോട് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.