ശില്‍പഭംഗിയിലൂടെ സിദാന്‍ X മറ്റരാസി ഏറ്റുമുട്ടല്‍

ന്യൂയോ൪ക്: 2006 ലോകകപ്പ് ഫൈനലിനിടെ ഫ്രാൻസിൻെറ ഇതിഹാസ താരം സിനദിൻ സിദാനും ഇറ്റാലിയൻ ഡിഫൻഡ൪ മാ൪കോ മറ്റരാസിയും കളത്തിൽ ‘ഏറ്റുമുട്ടിയ’ ദൃശ്യങ്ങൾക്ക് കലാവിഷ്കാരം. അൽജീരിയൻ ശിൽപിയായ ആദിൽ അബ്ദുസ്സമദാണ് മറ്റരാസിയുടെ നെഞ്ചിൻകൂടിന് സിദാൻ തലകൊണ്ടിടിക്കുന്ന ചരിത്രദൃശ്യങ്ങൾക്ക് ശിൽപചാരുത നൽകിയത്. മറ്റരാസി അശ്ളീലം പറഞ്ഞ് പ്രകോപിപ്പിച്ചതിനെ തുട൪ന്ന് ‘വേറിട്ട ആക്രമണ’ രീതി സ്വീകരിച്ച സിദാൻ ചുകപ്പു കാ൪ഡ് കണ്ട് പുറത്തായിരുന്നു. പിന്നീട് ഷൂട്ടൗട്ടിൽ ഫ്രാൻസിനെ തോൽപിച്ച് ഇറ്റലി വിശ്വജേതാക്കളാവുകയും ചെയ്തു.
ന്യൂയോ൪ക്കിലെ ഡേവിഡ് സ്വി൪ന൪ ആ൪ട്ട് ഗാലറിയിൽ ഈ വിഷയത്തെ ആസ്പദമാക്കിയുള്ള ശിൽപപ്രദ൪ശനത്തിന് കാണികളേറെയെത്തുന്നുണ്ട്. സിദാൻെറയും മറ്റരാസിയുടെയും പൂ൪ണകായ പ്രതിമകളിലൂടെയാണ് സംഭവം പുനരാവിഷ്കരിക്കുന്നത്. ഇരുവരുടെയും ഭാവഹാവാദികളും അതേയളവിൽ ഒപ്പിയെടുക്കാൻ ആദിലിന് കഴിഞ്ഞിട്ടുണ്ട്. ഫ്രഞ്ചുകാരനെങ്കിലും അൽജീരിയൻ വംശജനാണ് സിദാൻ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.