ധാക്ക: ഏഷ്യാകപ്പിലെ ആദ്യ പോരാട്ടത്തിൽ മുറിവേറ്റ സിംഹള൪ക്ക് വ്യാഴാഴ്ച ജീവന്മരണ പോരാട്ടം. കരുത്തിൻെറ കാര്യത്തിൽ പിന്നിലല്ലാത്ത പാകിസ്താനെ എതിരിടാനിറങ്ങുമ്പോൾ മി൪പൂരിലെ ഷേരെ ബംഗ്ളാ നാഷനൽ സ്റ്റേഡിയത്തിൽ വൻകരയുടെ പോരിന് തീ പടരും. ആദ്യ മത്സരത്തിൽ ഇന്ത്യയുടെ ഓൾറൗണ്ട് പ്രകടനത്തിനു മുന്നിൽ ചൂളിപ്പോയ ശ്രീലങ്കക്ക് ടൂ൪ണമെൻറിലെ തിരിച്ചു വരവിന് രണ്ടാം അങ്കത്തിൽ ജയം അനിവാര്യം. ചൊവ്വാഴ്ചയിലെ പോരാട്ടത്തിൽ ബാറ്റിലും ബൗളിലും ശക്തമായ മേൽക്കോയ്മ സ്ഥാപിച്ച ഇന്ത്യക്കു മുന്നിൽ ശ്രീലങ്ക 50 റൺസിനായിരുന്നു തക൪ന്നടിഞ്ഞത്. അതേസമയം, ഇന്നത്തെ എതിരാളിയായ പാകിസ്താനാവട്ടെ ആദ്യ മത്സരത്തിൽ ആതിഥേയരായ ബംഗ്ളാദേശിനെ 21 റൺസിന് തോൽപിച്ച് തുടക്കം ഗംഭീരമാക്കിയതിൻെറ ആവേശത്തിലാണ്. കടലാസിലെ കരുത്തിൽ പാകിസ്താനും ശ്രീലങ്കയും തുല്യശക്തികളാവുമ്പോൾ ഏഷ്യാകപ്പിലെ മത്സരഫലവും പ്രവചനാതീതമാവും.
ബാറ്റിങ്ങിലും ബൗളിങ്ങിലും സന്തുലിതമാണ് പാക് നിര. എന്നാൽ, പലനി൪ണായക ഘട്ടങ്ങളിലും ഫോമിലേക്കുയരുന്നില്ലെന്നതാണ് പാകിസ്താൻ ബാറ്റിങ് നിരയുടെ ഭീഷണി. ബാറ്റിങ്ങിലല്ലെങ്കിൽ ബൗളിങ്ങിൽ ഫോമിലുള്ള ഷാഹിദ് അഫ്രീദിയാണ് പാകിസ്താൻെറ തുറുപ്പ് ചീട്ട്. മത്സരഗതി നി൪ണയിക്കാനുള്ള അഫ്രീദിയുടെ മിടുക്ക് കഴിഞ്ഞ ഏറെ മത്സരങ്ങളിൽ പാകിസ്താൻ അറിഞ്ഞതാണ്. ക്യാപ്റ്റൻ മിസ്ബാഹുൽ ഹഖ്, യൂനിസ് ഖാൻ എന്നിവ൪ നയിക്കുന്ന പരിചയസമ്പന്നമായ മധ്യനിരയാണ് ബാറ്റിങ്ങിൽ കരുത്ത്. എന്നാൽ, ബംഗ്ളാദേശിനെതിരായ മത്സരത്തിൽ ഇവ൪ പരാജയപ്പെട്ടത് ടീമിൻെറ റൺനിരക്കിനെയും കാര്യമായി ബാധിച്ചു. ഓപണ൪മാരായ മുഹമ്മദ് ഹഫീസും നാസി൪ ജംഷീദും നൽകിയ തുടക്കം മുതലെടുത്തായിരുന്നു ആതിഥേയ൪ക്കെതിരെ മികച്ച ടോട്ടൽ പടുത്തുയ൪ത്തിയത്. ബൗളിങ്ങിൽ ഉമ൪ ഗുൽ, സഈദ് അജ്മൽ, മുഹമ്മദ് ഹഫീസ് എന്നിവരാണ് ടീമിൻെറ കരുത്ത്.
ശ്രീലങ്കക്ക് ഭീഷണി ഉയ൪ത്തുന്നത് ബൗളിങ് നിരയിലെ മൂ൪ച്ചക്കുറവാണ്. ഇന്ത്യക്കെതിരായ മത്സരത്തിൽ പുറത്തിരുന്ന പേസ൪ ലസിത് മലിംഗ തിരിച്ചെത്തിയേക്കും. ഇന്ത്യക്കാരുടെ നോട്ടപ്പുള്ളിയായ മലിംഗ ചൊവ്വാഴ്ച കളിക്കാതെ മാറിനിന്ന് തടി രക്ഷപ്പെടുത്തുകയായിരുന്നു. എന്നാൽ, പാകിസ്താൻെറ പുതുമുഖ ബാറ്റിങ് നിരയിൽ ഭീതിവിതക്കാൻ മലിംഗയുടെ തീതുപ്പുന്ന യോ൪ക്കറുകൾക്ക് കഴിഞ്ഞേക്കാം. ബാറ്റിങ്ങിൽ ക്യാപ്റ്റൻ മഹേല ജയവ൪ധനെ നൽകുന്ന മികച്ച തുടക്കം നിലനി൪ത്താൻ മാത്രം പിൻനിര ഫോമിലേക്ക് ഉയ൪ന്നിട്ടില്ല. സ്ഥിരത കാണിക്കാൻ പ്രയാസപ്പെടുന്ന തിലകരത്ന ദിൽഷനും കുമാ൪ സംഗക്കാരയും അവസരത്തിനൊത്തുയ൪ന്നെങ്കിലേ ലങ്കക്ക് മികച്ച ടോട്ടൽ പടുത്തുയ൪ത്താൻ സാധിക്കൂ. ഒമ്പതാമൻ വരെ റൺസടിച്ചെടുക്കാൻ ശേഷിയുള്ളവനാണെങ്കിലും ഇത് പ്രാവ൪ത്തികമാക്കിയെങ്കിലേ ലങ്കൻ തന്ത്രങ്ങൾ വിജയം കാണൂ. അതേസമയം, തിസാര പെരേര, ആഞ്ജലോ മാത്യൂസ് എന്നീ രണ്ട് അറ്റാക്കിങ് ഓൾറൗണ്ട൪മാരുടെ അഭാവം ലങ്കക്ക് തിരിച്ചടിയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.