എവര്‍ട്ടനെ മുക്കി ലിവര്‍പൂള്‍ ജെറാര്‍ഡിന് ഹാട്രിക്

ലണ്ടൻ: പഴയ ഫോമിൽ തിരിച്ചെത്തിയ ക്യാപ്റ്റൻ സ്റ്റീവൻ ജെറാ൪ഡ്  ഹാട്രിക്കിലേക്ക് വല കുലുക്കിയപ്പോൾ ഇംഗ്ളീഷ് പ്രീമിയ൪ ലീഗ് ഫുട്ബാളിൽ ലിവ൪പൂളിന് മിന്നും ജയം. കരുത്തരായ എവ൪ട്ടനെ ഏകപക്ഷീയമായ മൂന്നു ഗോളുകൾക്കാണ് ലിവ൪പൂൾ തക൪ത്തുവിട്ടത്. തുടരെ മൂന്നു മത്സരം തോറ്റ ശേഷമാണ് ലിവ൪പൂൾ വിജയവഴിയിൽ തിരിച്ചെത്തുന്നത്.
34ാം മിനിറ്റിൽ മാ൪ട്ടിൻ കെല്ലിയുടെ ഷോട്ട് എവ൪ട്ടൻ ഗോളി ടിം ഹൊവാ൪ഡ് തട്ടിയകറ്റിയശേഷം റീബൗണ്ടിൽ ജെറാ൪ഡ് വലകുലുക്കി. 51ാം മിനിറ്റിൽ ലൂയി സുവാറസിൻെറ പാസിൽനിന്നായിരുന്നു രണ്ടാം ഗോൾ. ഇഞ്ചുറി ടൈമിൻെറ മൂന്നാം മിനിറ്റിൽ സുവാറസുമൊത്തുള്ള നീക്കത്തിനൊടുവിലാണ് ജെറാ൪ഡ് ഹാട്രിക്കിലേക്ക് നിറയൊഴിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.