തിമോ കോനിറ്റ്സ്കയുടെ വേറിട്ട വിടവാങ്ങല്‍

ജ൪മനിയുടെ മുൻ ദേശീയ ഫുട്ബാൾ താരം തിമോ കോനിറ്റ്സ്ക, തൻെറ മരണംപോലും ഗോളടിക്കുന്ന ലാഘവത്തോടെ ആഘോഷമാക്കി ചരിത്രത്തിൻെറ ഭാഗമായി. ജ൪മൻ ബുണ്ടസ്ലീഗയുടെ ചരിത്രത്തിലെ ആദ്യ ഗോളിനുടമയായതോടെ ജ൪മൻ ദേശീയതയുടെ ഭാഗമായിത്തീ൪ന്ന ഈ അതുല്യ ഫോ൪ഡ് 73ാമത്തെ വയസ്സിൽ സ്വിറ്റ്സ൪ലൻഡിലെ സൂറിച്ചിൽവെച്ചാണ് നിയമവിധേയമായിട്ടുള്ള ‘യൂതനേഷ്യ’ (ദയാഹത്യക്ക്) തയാറായത്.

 

അ൪ബുദരോഗത്തിന് ചികിത്സയിലായിരുന്ന ഈ മുൻ ജ൪മൻ ദേശീയതാരം, നിയമപരമായ എല്ലാ നടപടിക്രമങ്ങളും പൂ൪ത്തിയാക്കിയശേഷം ബന്ധുമിത്രങ്ങളെയും മുൻ സഹ കളിക്കാരെയും ക്ഷണിച്ചുവരുത്തി കഴിഞ്ഞയാഴ്ച വിപുലമായ ‘വിടവാങ്ങൽ’ ചടങ്ങു സംഘടിപ്പിച്ചശേഷമാണ് മാരകമായ വിഷം കല൪ന്ന കോക്ടൈൽ കുടിച്ചു ജീവിതം അവസാനിപ്പിച്ചത്. തൻെറ മരണം, ലോകത്തിനും വേദനക്കും എതിരെയുള്ള മഹത്തായ സന്ദേശമാണെന്ന്, യൂതനേഷ്യക്ക് എതിരായി നിൽക്കുന്ന ജ൪മനിപ്പോലുള്ള രാജ്യങ്ങൾ ഇതൊരു പാഠമായിക്കണ്ട് നിയമങ്ങൾ മാറ്റിയെഴുതണമെന്ന് 1963 ആഗസ്റ്റ് 24ാം തീയതി ബൊറീസിയാ ഡോ൪ട്ട് മുണ്ടിനുവേണ്ടി ബൂണ്ടസ്ലീഗയിലെ പ്രഥമ ഗോൾനേടിയ കോനിറ്റ്സ്ക ആവശ്യപ്പെട്ടു. ബുണ്ടസ്ലീഗയിൽ നൂറ് ഗോളുകൾ അടിച്ചുകൂട്ടിയിട്ടുള്ള ഈ താരത്തിൻെറ ആദ്യഗോൾ വെ൪ഡ൪ ബ്രമന് എതിരെയായിരുന്നു. ഒരേ ഒരു ഗോളിലൂടെ ചരിത്രം രചിച്ച ഈ അസാധാരണ പ്രതിഭ, അതിലും അസാധാരണമായ ഒരു തീരുമാനത്തിലൂടെ ജീവിതത്തിൻെറ കളത്തിൽനിന്ന് സ്വയം പിന്മാറുകയായിരുന്നുവെന്നാണ് ജ൪മൻ ഇതിഹാസ താരമായ ലോഥ൪ എമ്മ൪ലിഷ് അഭിപ്രായപ്പെട്ടത്.
ബൊറീസിയാ ഡോ൪ട്ട്മുണ്ട്, ബയ൪ ഉ൪ഡിംഗൻ, ഫൗഎഫ്ബി ല്യൂനൻ എന്നീ ടീമുകൾക്കുവേണ്ടി ബൂണ്ടസ്ലീഗയിൽ അണിനിരന്നിട്ടുള്ള മുന്നേറ്റക്കാരൻ ഒമ്പത് തവണ ജ൪മൻ ദേശീയ ടീമിൽ അംഗമായിരുന്നു. മൂന്നുഗോളുകളും ദേശീയ ടീമിന് സമ്മാനിച്ചു.
കളിക്കളത്തിൽനിന്ന് വിരമിച്ചശേഷം, ജ൪മൻ ബൂണ്ടസ്ലീഗയിൽ ബൊറീസിയാ ഡോ൪ട്ട്മുണ്ട്, സ്വിസ് ടീമായ ഗ്രാസ് ഹോപ൪ സ്വീറിച്ച് എന്നീ ടീമുകളുടെ പരിശീലകനുമായിരുന്നു. 74 മുതൽ 76 വരെ തുട൪ച്ചയായി ‘ഗ്രാസ്ഹോപ൪’ സ്വിസ് ചാമ്പ്യന്മാരുമായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.