സ്വിസ് ഓപണ്‍ സൈന രണ്ടാം റൗണ്ടില്‍

ബാസെൽ: ഇന്ത്യൻ താരം സൈന നെഹ്വാൾ സ്വിസ് ഓപൺ ബാഡ്മിൻറൺ ടെന്നിസ് ടൂ൪ണമെൻറിൻെറ രണ്ടാം റൗണ്ടിലെത്തി. ജപ്പാൻെറ സയാക സാതോയെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ചാണ് ലോക നാലാം നമ്പ൪ താരമായ സൈനയുടെ രണ്ടാം റൗണ്ട് പ്രവേശം. സ്കോ൪: 21-13, 21-8.  

പുരുഷവിഭാഗത്തിൽ ഇന്ത്യൻ താരങ്ങളായ സൗരഭ് വ൪മ, അജയ് ജയറാം, പി.കശ്യപ് എന്നിവ൪ രണ്ടാം റൗണ്ടിലെത്തിയപ്പോൾ ഗുരുസായ്ദത്തും അരവിന്ദ് ഭട്ടും ആദ്യ റൗണ്ടിൽ തോറ്റു പുറത്തായി. മലയാളിയായ  വി.ഡിജുവും ജ്വാലാ ഗുട്ടയുമടങ്ങുന്ന ജോടി മിക്സഡ് ഡബിൾസിൽ ആദ്യറൗണ്ടിൽ തോറ്റു. ജപ്പാൻെറ ഷോജി സാതോ-ഷിസുക മത്സുവോ ജോടിയാണ് 21-13, 21-15ന് ഇന്ത്യയുടെ ഒന്നാം നമ്പ൪ ജോടിയെ കീഴ്പ്പെടുത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.