തിരുവനന്തപുരം: ദിനേഷ് ത്രിവേദി ബുധനാഴ്ച അവതരിപ്പിച്ച റെയിൽവേ ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ കക്ഷി ഭേദമന്യേ നേതാക്കൾ പ്രതിഷേധമറിയിച്ചു. റെയിൽവേ ബജറ്റ് തൃപ്തികരമല്ല. പ്രതീക്ഷക്കൊത്തുയ൪ന്നിട്ടില്ലെന്നാണ് തൻെറ അഭിപ്രായമെന്നും മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു.
പാവപ്പെട്ടവൻെറ പോക്കറ്റ് കീറുന്ന ബജറ്റാണിതെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ പ്രസ്താവനയിൽ അറിയിച്ചു. കേരളീയ൪ ഇതിനെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം പറഞ്ഞു. റെയിൽവേയുടെ ഭൂപടത്തിൽ കേരളമില്ലെന്ന് തെളിഞ്ഞിരിക്കയാണ്. രാജ്യത്തിന് ആഘാതമേൽപ്പിക്കുന്ന ബജറ്റാണിതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അഭിപ്രായപ്പെട്ടു.
കേരളീയരെ അപമാനിക്കുകയാണ് മന്ത്രി ചെയ്തതെന്ന് ബി്ജെ.പി നേതാവ് ഒ. രാജഗോപാൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.