സുൽത്താൻ ബത്തേരി: ട്രാഫിക് സംവിധാനം കുത്തഴിഞ്ഞ ബത്തേരി ടൗണിൽ ശക്തമായ പൊലീസ് ഇടപെടലിന് ജില്ലാ പൊലീസ് മേധാവി എ.വി. ജോ൪ജിൻെറ നി൪ദേശം. ബത്തേരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ നടന്ന പരാതി അദാലത്തിലാണ് തീരുമാനം. ഫുട്പാത്ത് കൈയേറിയുള്ള അനധികൃത പാ൪ക്കിങ്ങിനെതിരെ ക൪ശന നടപടിയെടുക്കും. അനധികൃതമായി പാ൪ക്ക് ചെയ്ത വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് നീക്കും. പാ൪ക്കിങ്, നോ പാ൪ക്കിങ് ബോ൪ഡുകൾ സ്ഥാപിക്കും.
ഇരുചക്രവാഹന യാത്രക്കാരുടെ സുരക്ഷ ലക്ഷ്യമാക്കി ഹെൽമറ്റ് ഉപയോഗം ക൪ശനമാക്കും. എന്നാൽ, ഹെൽമറ്റ് ‘വേട്ട’യുണ്ടാവില്ല. പകരം സമാധാനപരമായി നടപടിയെടുക്കും. ഏഴു പരാതികളാണ് പൊലീസ് ചീഫിൻെറ പരിഗണനക്കെത്തിയത്. പരാതികളിൽ സമയബന്ധിതമായി നടപടിയുണ്ടാവുമെന്ന് അദ്ദേഹം മാധ്യമപ്രവ൪ത്തകരോട് പറഞ്ഞു. ഗിരിവ൪ഗ മേഖലകളിലടക്കം ജില്ലയിൽ 100 പരാതിപ്പെട്ടികൾ സ്ഥാപിക്കും. പൊലീസിനെ നേരിട്ട് സമീപിക്കാൻ മടിക്കുന്നവ൪ക്ക് പരാതികൾ പരാതിപ്പെട്ടിയിൽ നിക്ഷേപിക്കാം.
വയനാട്ടിലെ മുഴുവൻ പൊലീസ് സ്റ്റേഷൻ പരിധിയിലും ജില്ലാ പൊലീസ് ചീഫ് പങ്കെടുക്കുന്ന പരാതി അദാലത്തുകൾ ഇതിൻെറ തുട൪ച്ചയായി നടക്കും.
മാനന്തവാടി ഡിവൈ.എസ്.പി മാത്യു എക്സൽ, ബത്തേരി പൊലീസ് ഇൻസ്പെക്ട൪ ജസ്റ്റിൻ അബ്രഹാം, എസ്.ഐ വ൪ഗീസ് എന്നിവരും സന്നിഹിതരായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.