പാകിസ്താനില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം: 14 മരണം

വസീറിസ്താൻ : പാകിസ്താനിലെ തെക്കൻ വസീറിസ്താനിൽ യു.എസിൻെറ പൈലറ്റില്ലാ വിമാനം (ഡ്രോൺ) നടത്തിയ ആക്രമണത്തിൽ 14 പേ൪ കൊല്ലപ്പെട്ടു. രണ്ട് ആക്രമണങ്ങളിലായാണ് 14 പേ൪ കൊല്ലപ്പെട്ടത്.

ആദ്യ ആക്രമണത്തിൽ വസീറിസ്താനിലെ ബി൪മൽ ഏരിയയിൽ ഡ്രോൺ മിസൈലുകൾ പതിക്കുകയായിരുന്നു. ഇവിടെ ഏഴ് പേരാണ് മരിച്ചത്. തുട൪ന്ന് സാറാ ഖൗറയിൽ  നടത്തിയ മിസൈലാക്രമണത്തിൽ തീവ്രവാദികളെന്ന് കരുന്ന ഏഴ് പേരും കൊല്ലപ്പെട്ടു.

കൊല്ലപ്പെട്ടവരിൽ ചിലരെ പ്രദേശ വാസികൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

അതേസമയം, താലിബാൻ തീവ്രവാദികൾ നടത്തിയതെന്ന് കരുതുന്ന മറ്റൊരു മിസൈൽ ആക്രമണത്തിൽ ഒരു സ്ത്രീക്കും കുഞ്ഞിനും പരിക്കേറ്റു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.