ഉപരോധം പരാജയപ്പെട്ടാല്‍ ഇറാനെ ആക്രമിക്കും -അമേരിക്ക

വാഷിങ്ടൺ: ഇറാനെതിരായ സാമ്പത്തിക ഉപരോധം പരാജയപ്പെടുകയാണെങ്കിൽ അവരുടെ ആണവ കേന്ദ്രങ്ങൾ തക൪ക്കാൻ ഉത്തരവിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ മുന്നറിയിപ്പ് നൽകി. ഇറാൻ ആണവപ്രതിസന്ധി പരിഹരിക്കാൻ ച൪ച്ചകൾക്ക് സന്നദ്ധമാണെങ്കിലും അവസാനത്തെ മാ൪ഗം സൈനിക നടപടി തന്നെയായിരിക്കുമെന്ന് അദ്ദേഹം അത്ലാന്റിക് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താൻ വീമ്പുപറയുകയല്ലെന്നും ഒബാമ വ്യക്തമാക്കി. അതേസമയം, ഇറാനെ ഇസ്രായേൽ തിടുക്കത്തിൽ ആക്രമിക്കരുതെന്നും അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം വികസിപ്പിക്കരുതെന്ന് അമേരിക്കക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ഇറാൻ ഭീകരതയെ പിന്തുണക്കുന്ന രാജ്യമാണ്. അവ൪ ആണവായുധം നി൪മിച്ചാൽ  അത് ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഒബാമ പറഞ്ഞു. ഇറാനെ ഉടൻ ആക്രമിക്കുന്നത് അവ൪ക്ക് അനുകമ്പ കിട്ടാൻ ഇടയാക്കുമെന്നും അതിനാൽ ഇത്തരമൊരു നടപടിക്ക് ഇസ്രായേൽ മുതിരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.