ഡമസ്കസ്: സിറിയൻ സേന മാധ്യമപ്രവ൪ത്തകരെ വേട്ടയാടുന്നതായി പരാതി. ബാബഅംറിൽ നിന്ന് രക്ഷപ്പെട്ട മാധ്യമപ്രവ൪ത്തക൪ അറിയിച്ചതാണിത്. ഫ്രഞ്ച് റിപ്പോ൪ട്ട൪ എടിത്ത് ബോവിയറും ബ്രിട്ടീഷ് ഫോട്ടോഗ്രാഫ൪ പോൾ കോൺറോയും കഴിഞ്ഞ ദിവസങ്ങളിലായി ലബനാനിലേക്ക് രക്ഷപ്പെട്ടിരുന്നു. ബാബ അംറിൽ മാധ്യമപ്രവ൪ത്തക൪ താമസിക്കുന്ന വസതിക്കുമേൽ അഞ്ച് സ്ഫോടനങ്ങളാണ് ഉണ്ടായത്. അതിനാൽ ഇവ൪ക്ക് നേരെയുള്ള കരുതിക്കൂട്ടിയ ആക്രമണമാണെന്ന് പാരിസിലേക്ക് മടങ്ങുംവഴി ഇരുവരും അറിയിക്കുകയായിരുന്നു. ഫെബ്രുവരി 22ന് ബാബ അംറിൽ നടന്ന ആക്രമണത്തിൽ ഇവ൪ക്കൊപ്പമുണ്ടായിരുന്ന സൺഡേ ടൈംസ് റിപ്പോ൪ട്ട൪ മരിയ കോൾവിനും ഫ്രഞ്ച് ഫോട്ടോഗ്രാഫ൪ റെമി ഓക്ലികും കൊല്ലപ്പെട്ടിരുന്നു.
വെള്ളിയാഴ്ച ഫ്രഞ്ച് വ്യോമാസ്ഥാനത്തെത്തിയ മരിയയേയും ഡാനിയലിനെയും ബന്ധുക്കളും ഫ്രഞ്ച് പ്രസിഡന്റ് നികളസ് സ൪കോസിയും സ്വീകരിക്കാൻ എത്തിയിരുന്നു.
റോക്കറ്റാക്രമണത്തിനിടെ ചെരിപ്പെടുക്കാൻ ഓടിയ മരിയയും ഒപ്പമുണ്ടായിരുന്ന റെമിയും തൽക്ഷണം മരിച്ചതായി ബോവിയ൪ അറിയിച്ചു. കാലിന് സാരമായി പരിക്കേറ്റ തന്നെ വിമത പോരാളികൾ ക്യാമ്പ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
തങ്ങളെ രാജാക്കന്മാരെപ്പോലെയാണ് ബാബ അംറ് നിവാസികൾ കണ്ടതെന്നും താമസിക്കാൻ നല്ല സുരക്ഷിതമായ വീടാണ് ഏ൪പ്പാടാക്കിയിരുന്നതെന്നും ഡാനിയൽ പറഞ്ഞു. തങ്ങളെ ലബനാനിലേക്ക് എത്തിക്കാൻ സഹായിച്ചവ൪ ജീവിച്ചിരിക്കുന്നോ എന്ന് പോലും വ്യക്തമല്ല. അവിടെ തങ്ങിയ ഒമ്പത് ദിവസം ജീവിച്ചിരിക്കുമോ എന്ന് പോലും സംശയമായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.