യമനില്‍ ചാവേര്‍ ആക്രമണം; മൂന്ന് മരണം

സൻആ: യമൻ തലസ്ഥാനമായ സൻആയിൽ റിപ്പബ്ലിക്കൻ ഗാ൪ഡുകളുടെ ക്യാമ്പിനുനേരെയുണ്ടായ ചാവേ൪ കാ൪ബോംബ് ആക്രമണത്തിൽ മൂന്നുപേ൪ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കൾ നിറച്ച രണ്ട് കാറുകൾ ബയ്ദ ക്യാമ്പിലേക്ക് ഇരച്ചുകയറ്റുകയായിരുന്നു. രണ്ട് ചാവേറുകളും സൈനികനുമാണ് കൊല്ലപ്പെട്ടത്.
സ്ഫോടനത്തിൽ മൂന്നുനില കെട്ടിടം പാടെ തക൪ന്നു. സായുധ വിമതരും ഗാ൪ഡുകളും തമ്മിൽ കനത്ത വെടിവെപ്പ് നടന്നതായും റിപ്പോ൪ട്ടുണ്ട്. യമനിലെ ഹദ൪മൗത്തിൽ കഴിഞ്ഞയാഴ്ചയുണ്ടായ ചാവേ൪ ആക്രമണത്തിൽ 26 റിപ്പബ്ലിക്കൻ ഗാ൪ഡുകൾ കൊല്ലപ്പെട്ടിരുന്നു.
യമനിൽ അബ്ദു൪റബ്ബ്  മൻസൂ൪ ഹാദി പുതിയ പ്രസിഡന്റായി ചുമതലയേറ്റ് ദിവസങ്ങൾക്കകമാണ് ബയ്ദ ക്യാമ്പിൽ ആക്രമണമുണ്ടായത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.