ഇസ്ലാമാബാദ്: അൽഖാഇദ നേതാവ് ഉസാമ ബിൻലാദിന്റെ ഒളിത്താവളം കണ്ടെത്താൻ അമേരിക്കൻ ചാരസംഘടനയായ സി.ഐ.എയെ സഹായിച്ചതിന് പാകിസ്താൻ ഡോക്ടറെ അറസ്റ്റു ചെയ്തത് രാജ്യത്തിന്റെ നിയമങ്ങൾക്കു വിരുദ്ധമായി പ്രവ൪ത്തനങ്ങൾ നടത്തിയതിനാലാണെന്ന് പാക് വിദേശകാര്യ വക്താവ് അബുൽ ബാസിത്.
ഡോക്ട൪ ഷക്കീൽ അഫ്രീദിക്കെതിരിലുള്ള നിയമനടപടികൾ മറ്റു രാജ്യങ്ങൾ അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഷക്കീലിനെ അറസ്റ്റു ചെയ്ത പാക് നടപടിക്ക് അടിസ്ഥാനമില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ളിന്റൻ കഴിഞ്ഞദിവസം പ്രതികരിച്ചതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്താന്റെ വിശദീകരണം.
ഉസാമയെ പിടികൂടാൻ സി.ഐ.എയെ സഹായിച്ചുവെന്ന് കണ്ടെത്തിയതിനെ തുട൪ന്നാണ് ഷക്കീലിനെ പാക് സുരക്ഷാ ഏജൻസി അറസ്റ്റു ചെയ്തത്.
ആബട്ടാബാദിലെ ഒളിത്താവളത്തിലേക്കുള്ള കവാടം കണ്ടുപിടിക്കുന്നതിനും ഉസാമയുടെ കുടുംബാംഗങ്ങളുടെ ഡി.എൻ.എ സാമ്പിൾ ശേഖരിക്കുന്നതിനും ഏതാനും ആഴ്ച മുമ്പ് സി.ഐ.എ ഷക്കീലിനെ ഉപയോഗിച്ച് ഈ മേഖലയിൽ വ്യാജ വാക്സിനേഷൻ പദ്ധതി നടപ്പാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.