മുംബൈ:ശനിയാഴ്ചത്തെ പ്രത്യേകവ്യാപാരത്തിൽ മാറ്റമില്ലാതെ ഓഹരിവിപണി. 0.19 പോയന്റ് മാത്രം ഉയ൪ച്ച രേഖപ്പെടുത്തി 17,636.99 ലാണ് സെൻസെക്സ് ഇടപാടുകൾ അവസാനിച്ചത്. രാവിലെ 11.15 മുതൽ 12.45 വരെ ആയിരുന്നു പ്രത്യേകവ്യാപാരം.
നിഫ്റ്റി 0.05 പോയന്റ ഉയ൪ന്ന് 5,359.40 ലെത്തി.നിയമസഭാതെരഞ്ഞെടുപ്പ് ഫലം അടുത്താഴ്ച പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി നിക്ഷേപക൪ പിൻവലിഞ്ഞത് മൂലമാണ് വിപണിയിൽ ചലനമുണ്ടാകാതിരുന്നതെന്ന് ബ്രോക്ക൪മാ൪ പറയുന്നു. സെൻസെക്സ് അധിഷ്ഠിതഓഹരികളിൽ 13 എണ്ണം നേട്ടത്തിലവസാനിച്ചു. ടാറ്റാപവ൪,ജിൻഡാൽ സ്റ്റീൽ,ഇൻഫോസിസ് ടെക് എന്നിവ നേട്ടമുണ്ടാക്കിയപ്പോൾ സിപ്ല,ബജാജ് ഓട്ടോ,സ്റ്റെ൪ലൈറ്റ്,എൻ.ടി.പി.സി എന്നിവ നഷ്ടത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.