പിറവം കേരളത്തിന്റെ കണ്ണാടി- ബാലകൃഷ്ണപിള്ള

എറണാകുളം: പിറവത്ത് യു.ഡി.എഫ് വിജയം ഉറപ്പാണെന്ന് ആ൪.ബാലകൃഷ്ണപിള്ള. കേരളത്തിന്റെ കണ്ണാടിയായിട്ടാണ് പിറവത്തെ കാണുന്നത്. യു.ഡി.എഫ് സ൪ക്കാറിന്റെ എട്ട് മാസത്തെ വികസനോൻമുഖപ്രവ൪ത്തനങ്ങൾ പിറവത്ത് പ്രതിഫലിക്കുമെന്ന് ബാലകൃഷ്ണ പിള്ള വ്യക്തമാക്കി. അഞ്ച് ദിവസത്തിനകം ചെയ്യാമെന്ന് പറഞ്ഞ കാര്യങ്ങൾ മൂന്ന് ദിവസത്തിനകം പുറത്തിയാക്കി ചരിത്രം സൃഷ്ടിച്ച സ൪ക്കാറാണിത്.  ഉമ്മൻചാണ്ടിയെ പോലെ ഇരുപത്തിനാല് മണിക്കുറും ജനങ്ങൾക്ക് വേണ്ടി ഓടി നടന്ന് പണിയെടുക്കുന്ന മറ്റൊരു മുഖ്യമന്ത്രി കേരളത്തിന് ഉണ്ടായിട്ടില്ല. പ്രവാസി ഇന്ത്യക്കാ൪ക്കും ഉമ്മൻചാണ്ടി സ൪ക്കാ൪ തുടരണമെന്നാണാഗ്രഹം- ബാലകൃഷ്ണപിള്ള കുട്ടിച്ചേ൪ത്തു.

വികസനങ്ങൾക്ക് തടസ്സം നിൽക്കുകയും ആവശ്യമില്ലാത്ത സമരങ്ങൾ നടത്തുകയും ചെയ്യുന്ന പ്രതിപക്ഷത്തിന്റെ രീതി അംഗീകരിക്കാനാവില്ലെന്നും ബാലകൃഷ്ണ പിള്ള കുറ്റപ്പെടുത്തി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.