മെൽബൺ: വിവാദങ്ങളില്ലാത്ത പരമ്പരയാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി പറഞ്ഞു. വ്യക്തികൾക്ക് പിഴവുകൾ സംഭവിക്കാം. പക്ഷെ, ഒരു പ്രഫഷനൽ താരമെന്ന നിലയിൽ അത് ഭൂഷണമല്ല. ധാരാളം പേ൪ കളി കാണുന്നുണ്ടാവും. അത് വിവാദമറ്റതാക്കി കാണികളെ ആക൪ഷിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം ഉപദേശിച്ചു. 2008ൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ നടന്ന സിഡ്നി ടെസ്റ്റിലെ അനിഷ്ട സംഭവങ്ങൾ വലിയ വാ൪ത്തയായത് ഓ൪മിച്ചാണ് ധോണി ഇങ്ങനെ പറഞ്ഞത്. അന്ന് ഇന്ത്യൻ താരം ഹ൪ഭജൻ സിങ്ങും ഓസീസിൻെറ ആൻഡ്രൂ സൈമണ്ട്സും തമ്മിൽ രൂക്ഷമായ വാഗ്വാദം നടന്നിരുന്നു. ഇരുവരും ഇപ്പോൾ ടീമിലില്ല.
കളിക്കളത്തിലെ പ്രകോപനങ്ങൾ അതിരു വിടരുതെന്ന് ആസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ളാ൪ക്കും ടീമംഗങ്ങളോട് നി൪ദേശിച്ചു. തൻെറ സംഘത്തിലെ ഒരാളും മോശമായി പെരുമാറില്ളെന്ന് ഉറപ്പു നൽകുന്നു. അങ്ങനെ സംഭവിച്ചാൽ ഐ.സി.സിയും ക്രിക്കറ്റ് ആസ്ട്രേലിയയും ശിക്ഷാ നടപടി സ്വീകരിക്കുമെന്നും ക്ളാ൪ക്ക് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.