കൊല്ലം: 29ാമത് സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേള ജനുവരി ആറുമുതൽ എട്ടുവരെ കൊല്ലം ലാൽ ബഹാദൂ൪ ശാസ്ത്രി സ്റ്റേഡിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ അറിയിച്ചു. ആദ്യമായാണ് ടെക്നിക്കൽ ഹൈസ്കൂൾ കായികമേളക്ക് കൊല്ലം വേദിയാകുന്നത്.
39 ഗവ. ടെക്നിക്കൽ ഹൈസ്കൂളുകളും ഐ.എച്ച്.ആ൪.ഡിയുടെ നിയന്ത്രണത്തിലുള്ള ഒമ്പത് ഹയ൪സെക്കൻഡറി സ്കൂളുകളും ഉൾപ്പെടെ 48 സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മാറ്റുരക്കും. 54 ഇനങ്ങളിലായി 1500 ഓളം കുട്ടികൾ മേളയിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. എഴുകോൺ ടെക്നിക്കൽ ഹൈസ്കൂളിൻെറ ആതിഥേയത്വത്തിലാണ് ലാൽബഹാദൂ൪ ശാസ്ത്രി സ്റ്റേഡിയത്തിൽ ഇത്തവണമേള നടക്കുന്നത്. ഉദ്ഘാടനം ആറിന് വൈകുന്നേരം ആറിന് വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് നി൪വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.