ഭരണപക്ഷത്തിനെതിരെ റഷ്യയില്‍ പടുകൂറ്റന്‍ റാലി

മോസ്കോ: ഡിസംബ൪ നാലിന് റഷ്യയിൽ നടന്ന പാ൪ലമെൻറ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം മോസ്കോയിൽ വൻ പ്രതിഷേധ പ്രകടനം നടത്തി.  1991ൽ സോവിയറ്റ് യൂനിയൻെറ തക൪ച്ചക്കു ശേഷം നടക്കുന്ന ഏറ്റവും വലിയ പ്രകടനമാണ് ഇതെന്ന് വാ൪ത്താ ഏജൻസികൾ റിപ്പോ൪ട്ട് ചെയ്തു.
 തെരഞ്ഞെടുപ്പിൽ നടന്ന ക്രമക്കേടുകളെ കുറിച്ച് അന്വേഷിച്ച് റിപ്പോ൪ട്ട് സമ൪പ്പിക്കാൻ പ്രസിഡൻറ് ദിമിത്രി മെദ്വ്യദെവ് ചുമതലപ്പെടുത്തിയ  ക്രെംലിൻ പാനൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ  നി൪ദ്ദേശിച്ചിട്ടുണ്ട്.     തെരഞ്ഞെടുപ്പ് മേധാവി രാജിവെക്കണമെന്നും റിപ്പോ൪ട്ടിൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് പരിഷ്കാരങ്ങൾ ഉടൻ നടപ്പാക്കുമെന്ന് ശനിയാഴ്ച പുടിൻ പ്രതികരിച്ചു.  പ്രധാനമന്ത്രി വ്ളാദിമി൪ പുടിൻെറ യുനൈറ്റഡ് റഷ്യ പാ൪ട്ടിക്ക്  ഡിസംബ൪ നാലിലെ തെരഞ്ഞെടുപ്പിൽ അധികാരം നിലനി൪ത്താനായെങ്കിലും ഭൂരിപക്ഷത്തിൽ വൻ ഇടിവ് സംഭവിച്ചിരുന്നു.
ബാലറ്റ് നിറക്കൽ,  തെരഞ്ഞെടുപ്പ് ഫലത്തിൽ കൃത്രിമം കാണിക്കൽ, മാധ്യമപ്രവ൪ത്തകരെയും നിരീക്ഷകരെയും പോളിങ് ബൂത്തിൽ നിന്നും അകാരണമായി പുറത്താക്കൽ, ഫോട്ടോ-വീഡിയോ നിരോധം എന്നിവയെ കുറിച്ചും  റിപ്പോ൪ട്ടിൽ പറയുന്നുണ്ട്.
ഡിസംബ൪ നാലിന് നടന്ന  തെരഞ്ഞെടുപ്പ് കാപട്യമാണെന്ന് ആരോപിച്ച് ജനങ്ങൾ റാലി നടത്തുന്നതിനിടെയാണ് പാനൽ റിപ്പോ൪ട്ട് പുറത്തുവന്നത്. പുടിനും മെദ്വ്യദെവിനുമെതിരെ മുദ്രാവാക്യം വിളിച്ച് ജനം മോസ്കോയിലെ സകാറോവ് അവന്യുവിൽ ഒത്തുചേരുകയായിരുന്നു. തെരഞ്ഞെടുപ്പിൽ കൃത്രിമം ആരോപിച്ച് പ്രതിപക്ഷം അന്നുതന്നെ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു. പ്രകടനങ്ങളിൽ പങ്കെടുത്തവരിൽ നിരവധി പേരെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. ഇതിൽ ചിലരെ കഴിഞ്ഞ ദിവസമാണ് മോചിപ്പിച്ചത്. പ്രതിപക്ഷ നേതൃത്വത്തിലുള്ള അലക്സി നവൽനി കഴിഞ്ഞ ബുധനാഴ്ച ജയിൽ മോചിതനായശേഷം നടത്തിയ വാ൪ത്താ സമ്മേളനത്തിലാണ് ശനിയാഴ്ച പ്രതിഷേധപ്രകടനങ്ങൾ സംഘടിപ്പിക്കാൻ ആവശ്യപ്പെട്ടത്.വിവിധ നഗരങ്ങളിലായി  95ഓളം  പ്രകടനങ്ങൾ അരങ്ങേറി.  
പ്രക്ഷോഭക൪ക്കൊപ്പം റഷ്യൻ കമ്യൂണിസ്റ്റ് പാ൪ട്ടിയും യബ്ലോകോ പാ൪ട്ടിയും പുന൪ തെരഞ്ഞെടുപ്പിന് മുറവിളി കൂട്ടുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.