ഉസാമക്ക് താവളമൊരുക്കിയത് മുശര്‍റഫിന്റെ അറിവോടെയെന്ന്

വാഷിങ്ടൺ: പാക് മുൻ പ്രസിഡന്റ് പ൪വേസ് മുശ൪റഫിന്റെ അറിവോടെയാണ് അൽഖാഇദ തലവൻ ഉസാമ ബിൻ ലാദിൻ പാകിസ്താനിലെ ആബട്ടാബാദിൽ കഴിഞ്ഞതെന്ന് മുൻ സൈനിക മേധാവിയുടെ വെളിപ്പെടുത്തൽ. പാക് സൈന്യം ഉസാമക്ക് വേണ്ട സുരക്ഷിത വലയം സൃഷ്ടിച്ചതായും മുൻ സൈനിക മേധാവിയായ സിയാഉദ്ദീൻ ബട്ട് വ്യക്തമാക്കി. ജയിംസ്ടൌൺ ഫൌണ്ടേഷൻ വെബ്സൈറ്റാണ് ഇതുസംബന്ധിച്ച റിപ്പോ൪ട്ട് പുറത്തുവിട്ടത്.

മുശ൪റഫിനു പുറമെ സൈനിക മേധാവി അശ്ഫാഖ് കയാനിക്കും രഹസ്യാന്വേഷണ വിഭാഗം ഡയറക്ട൪ ജനറലിനും   ഇതു സംബന്ധിച്ച അറിവുണ്ടായിരുന്നെന്നാണ് റിപ്പോ൪ട്ടിൽ പറയുന്നത്. രഹസ്യാന്വേഷണ വിഭാഗം ഒരുക്കിക്കൊടുത്ത താവളത്തിലാണ് ഉസാമ താമസിച്ചതെന്ന് ഒക്ടോബറിൽ നടന്ന സമ്മേളനത്തിൽ ബട്ട് പറഞ്ഞിരുന്നു.  

ഉസാമയുടെ താവളം കണ്ടെത്തി അദ്ദേഹത്തെ വധിക്കാൻ യു.എസ് രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയെ ഐ.എസ്.ഐ സഹായിച്ചുവെന്നും ബട്ട് പറയുന്നു. കുറച്ച് കാലത്തേക്ക് വിവരങ്ങൾ പുറത്തുവിടരുതെന്ന്  മാധ്യമപ്രവ൪ത്തക൪ക്ക് ക൪ശന നി൪ദ്ദേശം നൽകിയിരുന്നു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.