കൽപറ്റ: ടൗണിൽ പഴയ ബസ് സ്റ്റാൻഡിന് സമീപത്ത് കേന്ദ്ര ഫണ്ട് ഉപയോഗിച്ച് വനിതാ ഉൽപന്ന വിപണന കേന്ദ്രം നി൪മിക്കാൻ കുന്നിടിച്ച് നിരത്തുന്ന നഗരസഭ, ഇവിടെനിന്ന് മണ്ണും കല്ലും സ്വകാര്യ സ്ഥലത്ത് നിക്ഷേപിച്ചതായി പരാതി.
നഗരസഭയുടെ സ്റ്റേഡിയം നി൪മാണ സ്ഥലത്ത് കല്ലും മണ്ണും നിക്ഷേപിക്കണമെന്നാണ് കരാറിലെ വ്യവസ്ഥ. എന്നാൽ, ഇവിടെനിന്ന് എടുത്ത മണ്ണ് ഒരു വ്യക്തിയുടെ സൗകര്യത്തിനാണ് കഴിഞ്ഞ ദിവസം മാറ്റിയത്. കരിങ്കല്ല് ചില൪ ടിപ്പറിൽ കടത്തിക്കൊണ്ടുപോയതായും ആക്ഷേപമുണ്ട്. രാവും പകലുമാണ് ഇവിടെ പ്രവൃത്തി നടക്കുന്നത്.
കൽപറ്റ: മരങ്ങളും പച്ചപ്പും വെട്ടിനിരത്തി നഗരസഭയുടെ സ്ഥലത്തെ കുന്ന് വൻതോതിൽ ഇടിച്ച സംഭവത്തിൽ ജില്ലാ റവന്യൂ അധികൃത൪ മൗനം പാലിക്കുന്നതിൽ കൽപറ്റ സിറ്റിസൺ ഫോറം പ്രതിഷേധിച്ചു.
പരിസ്ഥിതിക്ക് കനത്ത ആഘാതം സൃഷ്ടിച്ച് കരിങ്കൽ നിറഞ്ഞ കുന്നടക്കം ഇടിച്ചു നിരത്തുകയാണ്. കേന്ദ്ര സ൪ക്കാറിൻെറ ഫണ്ട് മാ൪ച്ച് മാസത്തിനുമുമ്പ് ക്രമക്കേടിലൂടെ വിനിയോഗിക്കാനാണ് തിരക്കിട്ട നീക്കം. ഇതു സംബന്ധിച്ച് ഉന്നതതല അന്വേഷണം വേണം. യോഗം ആവശ്യപ്പെട്ടു. കെ. വേണുഗോപാൽ, സി.കെ. ശിവദാസൻ എന്നിവ൪ സംസാരിച്ചു.
കൽപറ്റ: കുന്നിടിച്ച സംഭവത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ മുന്നറിയിപ്പ് നൽകി. മുൻ ഭരണസമിതിയുടെ കാലത്താണ് വനിതാ ഉൽപന്ന വിപണന കേന്ദ്രം സ്ഥാപിക്കൻ പദ്ധതി കൊണ്ടുവന്നത്. ഇവിടെനിന്ന് നീക്കം ചെയ്യുന്ന മണ്ണ് അമ്പിലേരി മുനിസിപ്പൽ സ്റ്റേഡിയത്തിലേക്ക് തള്ളാനായിരുന്നു പദ്ധതി. എന്നാൽ, അധികൃതരുടെ ഒത്താശയോടെ ലോഡ് കണക്കിന് മണ്ണ് തൊട്ടടുത്ത സ്വകാര്യ ഭൂമിയിലാണ് അടിച്ചത്.
കഴിഞ്ഞദിവസം റാട്ടക്കൊല്ലിയിലെ റോഡ് സൈഡിൽ ഓവുചാൽ നി൪മിക്കുന്നതിന് എടുത്ത മണ്ണും സ്വകാര്യ വ്യക്തിക്ക് വിൽപന നടത്തിയിരുന്നു. ഇതിനെതിരെ ചെയ൪മാന് പരാതി നൽകിയിട്ടും നടപടിയില്ളെന്ന് ഡി.വൈ.എഫ്.ഐ മുനിസിപ്പൽ കമ്മിറ്റി ചൂണ്ടിക്കാട്ടി.
നഗരസഭയുടെ മണ്ണ് മറിച്ചുവിറ്റ സംഭവത്തിൽ കുറ്റക്കാ൪ക്കെതിരെ നടപടിയെടുത്തില്ളെങ്കിൽ ശക്തമായ സമരം ആരംഭിക്കും. പി.എം. സന്തോഷ് കുമാ൪, വി.എൻ. ഉണ്ണികൃഷ്ണൻ, വി. ഹാരിസ്, ബെന്നി, ചിന്നു എന്നിവ൪ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.